Kerala
12 കാരിയെ പീഡിപ്പിച്ചു; പാമ്പാടിയിലെ ആശ്വാസ്ഭവനില്‍ ഡയറക്ടര്‍ അറസ്റ്റില്‍
കോട്ടയം: തടവുപുള്ളികളുടെ മക്കളെ പാര്‍പ്പിക്കുന്ന പാമ്പാടിയിലെ ആശ്വാസ്ഭവനില്‍ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ആശ്വാസ്ഭവന്‍ ഡയറക്ടര്‍ ജോസഫ് മാത്യുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
2016ലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ പെരുമാറ്റത്തി അസ്വാഭാവികത തോന്നിയ സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ മുഖേന പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി എന്‍ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുത്തു.
ഒളിവില്‍ പോയ പ്രതിയെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടര്‍ന്ന് കേന്ദ്രത്തിലെ 12 കുട്ടികളെയും ശിശുക്ഷേമ സമിതി മുഖേന മറ്റൊരിടത്തേക്ക് മാറ്റി.







