Kerala
ഇസിലില്‍ ചേര്‍ന്ന മലയാളി കൊല്ലപ്പെട്ടതായി ഫോണ്‍ സന്ദേശം
പാലക്കാട്: ഇസിലില്‍ ചേര്‍ന്ന മലയാളി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായി ഫോണ്‍ സന്ദേശം. പാലക്കാട് സ്വദേശി സജീര്‍ മംഗലശേരി കൊല്ലപ്പെട്ടുവെന്നാണ് സന്ദേശം ലഭിച്ചിരിക്കുന്നത്. മൃതദേഹത്തിന്റെ ചിത്രം ഉള്‍പ്പെടെയുള്ള വാട്‌സ്ആപ്പ് സന്ദേശം ലഭിച്ചതോടെയാണ് മരണവിവരം സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് പടന്നയിലെ പൊതുപ്രവര്‍ത്തകനാണ് സന്ദേശം ലഭിച്ചത്. ഇസില്‍ റിക്രൂട്ട്‌മെന്റ് കേസില്‍ എന്‍ ഐ എ സജീറിനെ പ്രതിചേര്‍ത്തിരുന്നു.







