Connect with us

National

കശ്മീരില്‍ സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചു

Published

|

Last Updated

ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. കുപ്‌വാര ജില്ലയിലെ മാച്ചില്‍ മേഖലയിലാണ് സംഭവം.

അതിര്‍ത്തിയില്‍ വലിയ തോതില്‍ ഭീകരര്‍ നുഴഞ്ഞുകയറുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിലാണ് ഇവരെ വധിച്ചത്.

മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചതായും ഇവരില്‍നിന്നു മൂന്ന് എകെ 47 തോക്കുകള്‍ കണ്ടെടുത്തതായും സൈനിക വക്താവ് രാജേഷ് കാലിയ പറഞ്ഞു.

Latest