ഋതബ്രത ബാനര്‍ജിയെ സി പി എം സസ്‌പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിന് എതിരായ ജീവിതം നയിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് ബംഗാള്‍ എം.പി ഋതബ്രത ബാനര്‍ജിയെ മൂന്ന് മാസത്തേക്ക് സി.പി.എം സസ്‌പെന്‍ഡ് ചെയ്തു.ബാനര്‍ജിയക്കുറിച്ച് പരിശോധിക്കുന്നതിനായി മൂന്നംഗ കമ്മിറ്റിയെ സി.പി.എം നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിെന്റ അടിസ്ഥാനത്തിലാണ് നടപടി. കീശയില്‍ വിലയേറിയ മോണ്ട് ബ്‌ളാങ്ക് പേന കുത്തിയും കൈയില്‍ ആപ്പിള്‍ വാച്ച് ധരിച്ചും നില്‍ക്കുന്ന സെല്‍ഫി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് ഋതബ്രത ബാനര്‍ജിക്കു വിനയായത്. ഫേസ്ബുക്കിലൂടെ ആഡംബരഭ്രമത്തെ ചോദ്യംചെയ്തതിന് തന്റെ ജോലി എം.പി തെറിപ്പിച്ചു എന്നു ചൂണ്ടിക്കാട്ടി സുമിത് താലൂക്ദര്‍ എന്ന യുവാവാണ് സി.പി.എം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്രക്ക് പരാതി നല്‍കിയത്. ഇതിലാണ് എം.പിക്കെതിരെ പാര്‍ട്ടി അന്വേഷണം നടത്തിയത്.
Posted on: June 2, 2017 5:53 pm | Last updated: June 2, 2017 at 9:50 pm
SHARE