Connect with us

Kerala

പിറ കണ്ടു; മര്‍ഹബന്‍ യാ ശഹ്‌റ റമസാന്‍...

Published

|

Last Updated

കോഴിക്കോട്: മര്‍ഹബന്‍ യാ ശഹ്‌റ റമസാന്‍… വിശുദ്ധിയുടെ വ്രതമാസത്തിന് സ്വാഗതം. പടിഞ്ഞാറന്‍ ചക്രവാളത്തില്‍ അമ്പിളിക്കല തെളിഞ്ഞതോടെ കേരളത്തില്‍ ശനിയാഴ്ച വ്രതാരംഭം. ഇനി ഒരു മാസം വിശ്വാസികള്‍ക്ക് പുണ്ണ്യങ്ങളുടെ പൂക്കാലമാണ്. അറ്റമില്ലാത്ത പ്രതിഫലങ്ങള്‍ ഈ ദിനങ്ങളില്‍ അവരെ തേടിയെത്തും.

വെള്ളിയാഴ്ച കോഴിക്കോട്‌ കാപ്പാട്‌ മാസപ്പിറവി ദൃശ്യമായതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച റമസാന്‍ ഒന്നായിരിക്കുമെന്ന് കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലാസംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, കെ പി ഹംസ മുസ്ലിയാര്‍, എന്‍ അലി മുസ്ലിയാര്‍, സയ്യിദ് ഇബ്റാഹിം ഖലീലുല്‍ബുഖാരി എന്നിവര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest