National
മുന്‍നിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ഏഴില്‍ നാലിടത്തും തൃണമൂല്‍ കോണ്‍ഗ്രസ്
കൊല്‍ക്കത്ത: ബംഗാള്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഏഴില്‍ നാലു നഗരസഭകളും പിടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. മൂന്ന് നഗരസഭകള്‍ ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ച (ജിജെഎം) നേടി. ഏഴ് നഗരസഭകളിലേക്കുമായി 148 സീറ്റിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍, തൃണമൂല്‍ കോണ്‍ഗ്രസ് 66 സീറ്റും ജിജെഎം 70 സീറ്റും നേടി. നടപടികള്‍ പുരോഗമിക്കുകയാണ്.
ബംഗാള്‍ സ്വന്തമാക്കുകയെന്ന ലക്ഷ്യവുമായി ഇറങ്ങുന്ന ബിജെപിക്ക് ഏഴ് നഗരസഭകളിലുമായി മൂന്ന് സീറ്റില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. ഇടതുപാര്‍ട്ടികള്‍ രണ്ടു സീറ്റിലും കോണ്‍ഗ്രസ് നാലു സീറ്റിലും ജയിച്ചു. എന്നാല്‍, ഏറ്റവും വലിയ നഗരസഭയായ ഡാര്‍ജിലിങ്ങില്‍ വലിയ തിരിച്ചടിയാണ് തൃണമൂലിന് നേരിട്ടത്







