National
ദൃശ്യങ്ങള്‍ പകര്‍ത്തി ആളുകള്‍; ബൈക്ക് യാത്രികന്‍ നടുറോഡില്‍ വെന്തു മരിച്ചു
ബീഡ്(മഹാരാഷ്ട്ര): അപകടത്തില്‍ പെട്ട ബൈക്ക് യാത്രികന് നിസംഗരായ നാട്ടുകാരുടെ മുമ്പില്‍ ദാരുണാദ്യം. മഹാരാഷ്ടയിലെ ബീഡില്‍ ദേശീയപാതയിലാണ് സംഭവം. അപകടത്തില്‍ പെട്ട ബൈക്കില്‍ നിന്ന് ദേഹത്തേക്ക് തീപര്‍ന്ന് യാത്രികന്‍ കത്തിയെരിയുമ്പോള്‍ അടുത്തെത്തിയവര്‍ നിസംഗരായി നോക്കിനില്‍ക്കുകയായിരുന്നു.
നിരവധി വാഹങ്ങള്‍ ഇതുവഴി കടുന്നുപോയെങ്കിലും ആരും തുണക്കെത്തിയില്ല. ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുന്നതിലായിരുന്നു പലരുടെയും ശ്രദ്ധ. മൃതദേഹം കത്തിക്കരിഞ്ഞതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ബൈക്ക് യാത്രികരിലാരെങ്കിലും ആല്‍ക്കഹോള്‍ കൈവശം വെച്ചതാണോ അപകടത്തിന് കാരണമായതെന്നും പോലീസ് പരിശോധിച്ച് വരികയാണ്.







