Connect with us

Gulf

മംഗളൂരു വിമാനത്താവളത്തില്‍ മലയാളി യാത്രക്കാരോട് വിവേചനമെന്ന്‌

Published

|

Last Updated

ദുബൈയില്‍ ഇന്‍കാസ് നേതാക്കള്‍ കര്‍ണാടക മുഖ്യമന്ത്രി
സിദ്ധരാമയ്യയെ സന്ദര്‍ശിച്ചപ്പോള്‍

ദുബൈ: മംഗളൂരു വിമാനത്താവളത്തില്‍ ഉത്തരകേരളത്തില്‍ നിന്നുള്ള പ്രവാസികളോട് ഇമിഗ്രേഷന്‍, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിവേചനം കാട്ടുന്നുവെന്നാരോപിച്ച് ഇന്‍കാസ് നേതാക്കള്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടു.

ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇന്‍കാസ് ദുബൈ സെക്രട്ടറി നൗഷാദ് കന്യപ്പാടി സിദ്ധരാമയ്യക്ക് പരാതി നല്‍കി.
ഉത്തരകേരളത്തില്‍ നിന്നുള്ള പ്രവാസികളെ വിവേചനത്തോടെയും മുന്‍വിധിയോടെയുമാണ് കാണുന്നതെന്നും നിരന്തരമായി വേട്ടയാടുന്ന ഉദ്യോഗസ്ഥരുടെ ക്രൂര നടപടി അവസാനിപ്പിക്കാന്‍ ശക്തമായി ഇടപെടണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
പലരും ചുരുങ്ങിയ അവധിക്ക് നാട്ടില്‍ പോകുന്നത്‌കൊണ്ട് പീഡനവും വിവേചനവും പരാതിപ്പെടാന്‍ ഒരുങ്ങാറില്ല എന്നതാണ് ഇത്തരത്തിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പീഡനം ആവര്‍ത്തിക്കാന്‍ സഹായകരമാകുന്നതെന്നും സി സി ടി വി സംവിധാനം ശക്തമാക്കി പ്രവാസികളെ നിരന്തരമായി വേട്ടയാടുന്ന ഉദ്യോഗസ്ഥരുടെ നടപടിയെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നൗഷാദ് കന്യപ്പാടി ആവശ്യപ്പെട്ടു.