Kerala
സംസ്ഥാനത്തെ എന്‍ജിനീയറിംഗ് പരീക്ഷകള്‍ മാറ്റി; ക്രിസ്മസിന് ശേഷം നടത്തും
തിരുവനന്തപുരം: നാളെ മുതല്‍ നടത്താനിരുന്ന എന്‍ജിനീയറിംഗ് ഒന്ന്, മൂന്ന് സെമസ്റ്റര്‍ പരീക്ഷകള്‍ മാറ്റിവെച്ചതായി കേരള സാങ്കേതിക സര്‍വകലാശാല അറിയിച്ചു. മാറ്റിവെച്ച പരീക്ഷകള്‍ ക്രിസ്മസിന് ശേഷം നടത്തും.
പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് വിവിധ വിദ്യാര്‍ത്ഥിസംഘടനകള്‍ രണ്ടുദിവസമായി പ്രക്ഷോഭം നടത്തിയിരുന്നു.
ഒന്‍പത് ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജുകളിലും അഞ്ച് സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളജുകളിലും അഞ്ച് സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളജുകളിലും രണ്ട് എയ്ഡഡ് കോളജുകളിലുമാണ് ഇന്ന് പരീക്ഷ മുടങ്ങിയത്.







