Thiruvananthapuram
നരേന്ദ്ര മോദി ഏകാധിപതികളെ പോലെ: കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: പ്രധാനമന്ത്രി ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സഹകരണ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ മൂല്യങ്ങള്‍ക്ക് തീരെ വിലകല്‍പ്പിക്കാത്ത രീതിയിലാണ് പ്രധാനമന്ത്രിയുടെ പ്രവൃത്തികള്‍.
സ്വന്തം പാര്‍ട്ടിക്കാരെ പോലും പരിഗണിക്കാത്ത ആളാണ് പ്രധാനമന്ത്രിയെന്ന് ബി ജെ പി നേതാവ് ഒ രാജഗോപാലും മനസിലാക്കണം.
നോട്ട് പ്രതിസന്ധി രൂക്ഷമായിട്ടും എം പിമാരെ കാണാനോ പാര്‍ലമെന്റില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാനോ മോദി കൂട്ടാക്കുന്നില്ല. സ്വന്തം മന്ത്രിസഭയെ പോലും തോക്കിന്‍മുനയില്‍ നിര്‍ത്തിയാണ് മോദി ഈ തീരുമാനം പ്രഖ്യാപിക്കുന്നതെും അദ്ദേഹം പറഞ്ഞു. 50 ദിവസം കൂടി കഴിഞ്ഞാല്‍ എല്ലാം ശരിയാക്കിതരാമൊണ് അദ്ദേഹം പറയുന്നത്.







