വടക്കഞ്ചേരിയില്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

Posted on: October 4, 2016 9:48 pm | Last updated: October 4, 2016 at 9:48 pm

വടക്കഞ്ചേരി : ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിരിരുന്നയാള്‍മരിച്ചു. വടക്കഞ്ചേരി കരയന്‍കാട് പരേതരായ വി.വി.സൈതാലി നബീസ ദമ്പതികളുടെ മകന്‍ മുസ്തഫ കമാ (44) ലാണ് മരിച്ചത്.ഞായറാഴ്ച്ച വൈകുന്നേരം ദേശീയപാത മംഗലം ബൈപ്പാസിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്. തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് വൈകുനേരം 6.30 മണിയോടെ മരണമടഞ്ഞു. മൃദുദേഹം നാളെ (ബുധന്‍) പേസ്റ്റ് മാര്‍ട്ടത്തിന് ശേഷം രാവിലെ 12 ന് വടക്കഞ്ചേരി ഷാഫി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

ഭാര്യ : പാരിജാന്‍.
മക്കള്‍ : മുഹമ്മദ് റാഫി, സുല്‍ഫീക്കര്‍.
സഹോദരങ്ങള്‍ : ജമീല, മറിയ, മുഹമ്മദ് ഷാഫി, ഖദീജ.