അംബാസിഡര്‍ ഡെപ്യൂട്ടി അമീറിനെയും പ്രധാനമന്ത്രിയെയും സന്ദര്‍ശിച്ചു

Posted on: September 27, 2016 7:45 pm | Last updated: September 27, 2016 at 7:45 pm
SHARE
ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ താനി ഇന്ത്യന്‍ അംബാസിഡര്‍ സഞ്ജീവ് അറോറക്ക് ഉപഹാരം നല്‍കുന്നു.
ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ താനി ഇന്ത്യന്‍ അംബാസിഡര്‍ സഞ്ജീവ് അറോറക്ക് ഉപഹാരം നല്‍കുന്നു.

ദോഹ: മൂന്ന് വര്‍ഷത്തെ ഔദ്യോഗിക സേവനത്തിന് ശേഷം ഖത്വറില്‍ നിന്ന് വിടപറയുന്ന ഇന്ത്യന്‍ അംബാസിഡര്‍ സഞ്ജീവ് അറോറയെ ഖത്വര്‍ ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ താനി ദീവാനി അമീരിയില്‍ സ്വീകരിച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതില്‍ അംബാസഡര്‍ വഹിച്ച പങ്ക് എടുത്തു പറഞ്ഞ ഡെപ്യൂട്ടി അമീര്‍ ഇന്ത്യന്‍ സ്ഥാനപതിക്ക്ഉപഹാരം സമര്‍പ്പിച്ചു.
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയും അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി.
ഖത്വര്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ലഭിച്ച സഹകരണത്തിന് അംബാസിഡര്‍ നന്ദി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here