പാലക്കാടും തെരുവ് നായ ആക്രമണം; എട്ട് പേര്‍ക്ക് പരിക്ക്

Posted on: August 21, 2016 3:08 pm | Last updated: August 21, 2016 at 3:08 pm

പാലക്കാട്: പാലക്കാട് ജില്ലയിലെ പുതുപ്പള്ളി തെരുവില്‍ തെരവുനായയുടെ ആക്രമണത്തില്‍ എട്ടു പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പള്ളിയിലേക്ക് പോവുകയായിരുന്ന അഞ്ചോളം കുട്ടികളേയും വീട്ടിലുണ്ടായിരുന്ന ഒരു സ്ത്രീയേയുമടക്കം എട്ടു പേരെയാണ് തെരുവുനായ ആക്രമിച്ചത്. വന്ധ്യംകരണം അടക്കമുള്ള പ്രവര്‍ത്തനങ്ങളുമായി നഗരസഭ അധികൃതര്‍ മുന്നോട്ട് പോവുന്നതിനിടെയാണ് തെരുവുനായ ആക്രമണം.

പ്രദേശത്ത് കൃത്യമായ രീതിയില്‍ മാലിന്യസംസ്‌കരണം നടത്താത്തിനാലാണ് തെരുവനായ ശല്യം രൂക്ഷമാകുന്നതെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധം നടത്തുന്നുണ്ട്. ഇന്നലെ തിരുവനന്തപുരത്ത് പുല്ലുവിളയില്‍ തെരുവുനായ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടതിനു പിന്നാലെ പള്ളിക്കലിലെ കോഴി ഫാമിലും തെരുവുനായ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.