ഒളിമ്പിക്‌സ് ക്വിസ് മത്സരം നടത്തി

Posted on: August 20, 2016 5:49 pm | Last updated: August 20, 2016 at 5:49 pm
SHARE

quizപേരാമ്പ്ര: പേരാമ്പ്ര പ്രസ്സ് ക്ലബ്ബും ടാലന്റ് അക്കാദമിയും സംയുക്തമായി ഒളിമ്പിക്‌സ് ക്വിസ് മത്സരം നടത്തി. കോഴിക്കോട് പ്രസ്സ് ക്ലബ്ബ് വൈസ് പ്രസിഡണ്ട് ഇ.പി.മുഹമ്മദ് പരിപാടി ഉല്‍ഘാടനം ചെയ്തു.ഏ.കെ.സജി അധ്യക്ഷത വഹിച്ചു. മൊകേരി ഗവ.കോളേജ് അസി.പ്രൊഫ.ഡോ.. ഏ.കെ.യൂസഫ് മത്സരത്തിന് നേതൃത്വം നല്‍കി. സി.കെ.ബാലകൃഷ്ണന്‍, കെ.പി.ബാലകൃഷ്ണന്‍, പി.അമീര്‍ ,സി .പി നിഖില്‍, ശ്രീഷാരാജന്‍, ഇബ്രാഹിം കല്‍പത്തൂര്‍, എന്‍.കെ.കുഞ്ഞിമുഹമ്മദ്, എസ്.കെ.റുബീന, ടാലന്റ് അക്കാദമി ഡയരക്ടര്‍ കെ.കെ.മുഹമ്മദ് റാശിദ്, പ്രസ് ക്ലബ്ബ് സെക്രട്ടരി കെ.കുഞ്ഞബ്ദുല്ല സംബന്ധിച്ചു.

പ്രമുഖ പി.എസ്.സി പരീക്ഷ കേന്ദ്രമായ ടാലന്റ് അക്കാദമി ഹാളില്‍ നടന്ന മത്സരങ്ങളില്‍ പേരാമ്പ്രയിലെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. പേരാമ്പ്ര സി.കെ.ജി.എം.ഗവ.കോളേജ് ഡിഗ്രി വിദ്യാര്‍ത്ഥി ഡി.വിഷ്ണു ഒന്നാം സ്ഥാനം കരസ്ഥമാക്കി. മേഴ്‌സി കോളേജ് വിദ്യാര്‍ത്ഥി എം.ആര്‍. അഭിജിത്ത് രണ്ടാംസ്ഥാനത്തെത്തി. ടാലന്റ് അക്കാദമിയിലെ എം. സിനി മൂന്നാം സ്ഥാനം നേടി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഡോ: ഏ.കെ.യൂസഫ് ചടങ്ങില്‍ വെച്ച് സമ്മാനിച്ചു.