യുഡിഎഫ് വിടാനുള്ള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നു: കെ എം മാണി

Posted on: August 8, 2016 11:35 am | Last updated: August 8, 2016 at 4:19 pm

km maniകോട്ടയം: യുഡിഎഫ് വിടാനുള്ള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നതായി കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ കെഎംമാണി. കേരളാ കോണ്‍ഗ്രസ് ഒറ്റക്ക് നിന്ന് ശക്തി തെളിയിച്ച പാര്‍ട്ടിയാണ്. വിമര്‍ശനങ്ങള്‍ ഉണ്ടാകുമെന്ന് അറിഞ്ഞു തന്നെയാണ് പാര്‍ട്ടി വിട്ടതെന്നും കെഎം മാണി പാലായില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേരളാ കോണ്‍ഗ്രസിനെ വീക്ഷണം ദിനപത്രം വിമര്‍ശിക്കണം. കാരണം അത് കോണ്‍ഗ്രസ് പത്രമാണ്. മുസ്‌ലിം ലീഗ് ഉള്‍പ്പടെ സമവായ നീക്കത്തിന് ശ്രമിക്കുന്നവരെ അദ്ദേഹം സ്വാഗതം ചെയ്തു. ലീഗുമായി നല്ല ബന്ധമുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. അവര്‍ ചര്‍ച്ച ആഗ്രഹിക്കുന്നെങ്കില്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞ കാര്യങ്ങള്‍ വ്യക്തിപരമായ വിമര്‍ശനമായേ കാണുന്നുള്ളൂവെന്നും മാണി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

ഇതിനിടെ കാഞ്ഞിരപ്പള്ളി എംഎല്‍എയും കേരളാ കോണ്‍ഗ്രസ് നേതാവുമായ പ്രൊഫ. എന്‍ ജയരാജ് യുഡിഎഫ് വിപ്പ് സ്ഥാനം രാജിവെച്ചു. ഇന്ന് രാവിലെയാണ് വിപ്പ് സ്ഥാനം രാജിവെക്കുന്നതായി അറിയിച്ചത്.