നയതന്ത്ര പാസ്‌പോര്‍ട്ട്: കേന്ദ്ര തീരുമാനം വേദനിപ്പിച്ചെന്ന് മന്ത്രി ജലീല്‍

Posted on: August 5, 2016 2:31 pm | Last updated: August 5, 2016 at 7:37 pm

KT Jaleelതിരുവനന്തപുരം: സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ നയതന്ത്ര പാസ്‌പോര്‍ട്ട് അനുവദിക്കാത്ത കേന്ദ്രസര്‍ക്കാര്‍ തീരുമാനം വേദനിപ്പിച്ചെന്ന് മന്ത്രി കെടി ജലീല്‍. സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവാദിത്വം നിറവേറ്റാനാണ് ശ്രമിച്ചത്. ഇക്കാര്യത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല. കേന്ദ്രസര്‍ക്കാറിനെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ജലീല്‍ വ്യക്തമാക്കി.

സൗദിയില്‍ ജോലും വേതനവുമില്ലാതെ കുടുങ്ങിക്കിടക്കുന്ന മലയാളികളെ സഹായിക്കാനാണ് മന്ത്രി സൗദിയിലേക്ക് പോവാന്‍ നയതന്ത്ര പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത്. എന്നാല്‍ കാരണം വ്യക്തമാക്കാതെ കേന്ദ്രം അനുമതി നിഷേധിക്കുകയായിരുന്നു. നയതന്ത്ര പാസ്‌പോര്‍ട്ടിന് പ്രധാനമന്ത്രിയുടേയും ആഭ്യന്തര മന്ത്രാലയത്തിന്റേയും അനുമതി വേണം.