കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് അറസ്റ്റില്‍

Posted on: July 30, 2016 9:36 am | Last updated: July 30, 2016 at 9:36 am
SHARE
തെന്നല വില്ലേജ് അസിസ്റ്റന്റ് മുരുകനെ (മധ്യത്തില്‍) വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്നു
തെന്നല വില്ലേജ് അസിസ്റ്റന്റ് മുരുകനെ (മധ്യത്തില്‍) വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്നു

തിരൂരങ്ങാടി: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റിനെ വിജിലന്‍സ് പോലീസ് അറസ്റ്റ് ചെയ്തു. തെന്നല വില്ലേജ് അസിസ്റ്റന്റ് മുരുകനെയാണ് വിജിലന്‍സ് ഡി വൈഎസ് പി സലീമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പട്ടയം കിട്ടുന്നതിനുള്ള രേഖയായ സുമോട്ട ശരിപ്പെടുത്തി കൊടുക്കുന്നതിന് ഒരാളില്‍ നിന്ന് ഇദ്ദേഹം ആറായിരം രൂപ കൈക്കൂലി ആവശ്യപെടുകയായിരുന്നു. പരാതി നല്‍കിയതിനെ തുടര്‍ന്ന് വിജിലന്‍സ് അധികൃതര്‍ നല്‍കിയ നോട്ടുമായി അദ്ദേഹം വില്ലേജ് ഓഫീസിലെത്തി പണം നല്‍കുകയായിരുന്നു.