തായ്‌വാനില്‍ ബസിന് തീപ്പിടിച്ച് വിനോദ സഞ്ചാരികളടക്കം 26 പേര്‍ കൊല്ലപ്പെട്ടു

Posted on: July 19, 2016 7:52 pm | Last updated: July 19, 2016 at 7:52 pm
SHARE

CntOq8mUEAAz1EWതായ്‌പേയി: തായ്‌വാനില്‍ ബസ് ക്രാഷ് ബാരിയറില്‍ ഇടിച്ചുതീപിടിച്ച് വിനോദ സഞ്ചാരികളടക്കം 26 പേര്‍ വെന്തുമരിച്ചു. മരിച്ചവരില്‍ 24 പേര്‍ ചൈനീസ് സ്വദേശികളാണ്. ചൊവ്വാഴ്ച ടായുവാനിലെ ദേശീയപാതയിലായിരുന്നു അപകടം. വഴിയരികിലെ ക്രാഷ് ബാരിയറില്‍ ഇടിച്ച് തീപിടിക്കുകയായിരുന്നു.

വിനോദസഞ്ചാരികള്‍ ടായുവാന്‍ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു. അപകടത്തില്‍ വിനോദസഞ്ചാരികള്‍ക്കൊപ്പമുണ്ടായിരുന്ന ഗൈഡും ബസിന്റെ ഡ്രൈവറും അപകടത്തില്‍ മരിച്ചു. സംഭവത്തില്‍ തായ്‌വാന്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.