വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യമേഖലയില്‍ ജോലി ചെയ്യാമെന്ന് യുഎഇ

Posted on: July 13, 2016 10:00 pm | Last updated: July 13, 2016 at 10:01 pm
SHARE

UAE

ദുബൈ: യുഎഇയില്‍ വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യമേഖലയില്‍ ജോലിചെയ്യാന്‍ അനുമതി. മാനവവിഭവ ശേഷി മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഉത്തരവ് പ്രകാരം 15 വയസ് പിന്നിട്ട പ്രവാസി വിദ്യാര്‍ഥികള്‍ക്കും തൊഴില്‍ പെര്‍മിറ്റിനായി അപേക്ഷിക്കാം. മുതിര്‍ന്ന വിദ്യാര്‍ഥികളുള്ള നിരവധി കുടുംബങ്ങള്‍ക്ക് തീരുമാനം ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മൂന്ന് തരം വര്‍ക് പെര്‍മിറ്റുകളാണ് വിദ്യാര്‍ഥികള്‍ക്ക് യുഎഇയില്‍ അനുവദിക്കുക. താല്‍ക്കാലികം, പാര്‍ട്ട്‌ടൈം, ജുവനൈല്‍ എന്നിങ്ങനെയാണ് ഈ മേഖലയെ വേര്‍തിരിക്കുന്നത്. 15നും 18നുമിടക്ക് പ്രായമുള്ളവര്‍ക്ക് സ്വകാര്യമേഖലയില്‍ തൊഴിലിന് അപേക്ഷിക്കാം. 12നും 18നുമിടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് പരിശീലനത്തിന്റെ ഭാഗമായും ജോലി ചെയ്യാം. വിദ്യാര്‍ഥികള്‍ വര്‍ക് പെര്‍മിറ്റിന് അപേക്ഷിക്കാന്‍ രക്ഷിതാവിന്റെ സമ്മതപത്രം ഹാജരാക്കണം. ആറ് മാസത്തില്‍ കൂടാത്ത പദ്ധതികളില്‍ ജോലി ചെയ്യുന്നതിനാണ് താല്‍കാലിക വര്‍ക്ക് പെര്‍മിറ്റ്. കുറഞ്ഞ സമയം ജോലി ചെയ്യേണ്ടി വരുന്ന പാര്‍ട്ട്‌ടൈം പെര്‍മിറ്റില്‍ പരമാവധി ഒരു വര്‍ഷമാണ് വിദ്യാര്‍ഥികളെ അനുവദിക്കുക.