പഞ്ചാബ് തിരഞ്ഞെടുപ്പ്: കമല്‍നാഥ് ചുമതല ഒഴിഞ്ഞു

Posted on: June 17, 2016 9:33 am | Last updated: June 17, 2016 at 9:33 am
SHARE

kamal nathന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് പഞ്ചാബിന്റെ തിരഞ്ഞെടുപ്പ് ചുമതലയില്‍ നിന്ന് ഒഴിഞ്ഞു. 1984ലെ സിഖ് കലാപത്തില്‍ കമല്‍നാഥിന് പങ്കുണ്ടെന്ന വിവാദത്തെതുടര്‍ന്നാണ് നടപടി. പഞ്ചാബ് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സിഖ് കലാപം പുനരന്വേഷിക്കാനുള്ള ബി ജെ പി സര്‍ക്കാറിന്റെ നീക്കത്തിന് പിന്നാലെ ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു. തുടര്‍ന്ന് കമല്‍നാഥിന്റെ ആവശ്യം സോണിയ അംഗീകരിക്കുകയായിരുന്നു.
കുറച്ചു ദിവസമായി തുടരുന്ന വിവാദത്തില്‍ അതിയായ വേദനയുണ്ടെന്നും യഥാര്‍ഥ വിഷയങ്ങളില്‍ നിന്നു ശ്രദ്ധ തിരിയാതിരിക്കാനാണ് തന്നെ മാറ്റണമെന്ന് ആവശ്യപ്പെടുന്നതെന്നും കമല്‍നാഥ് കത്തില്‍ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here