സാമ്പത്തിക സ്ഥിതി: ധവളപത്രം ഇറക്കാന്‍ മന്ത്രിസഭ അനുമതി

Posted on: June 15, 2016 12:55 pm | Last updated: June 15, 2016 at 6:10 pm

MINISTERYതിരുവനന്തപുരം: സംസ്ഥാനത്തെ ധനസ്ഥിതി സംബന്ധിച്ച് ധവളപത്രം ഇറക്കാന്‍ ധനവകുപ്പിന് സര്‍ക്കാര്‍ അനുമതി നല്‍കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ അനുമതി നല്‍കിയത്. തിരുവനന്തപുരത്തെ രണ്ടാമത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശനത്തിനായി ഉടന്‍ സൗകര്യം ഒരുക്കാന്‍ കഴിയില്ലെന്ന് മെഡിക്കല്‍ കൗണ്‍സിലിനെ അറിയിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
അടിസ്ഥാന സൗകര്യമെല്ലാം ഒരുക്കിയ ശേഷം പ്രവേശനം മതിയെന്നാണ് മന്ത്രിസഭായോഗം തീരുമാനമെടുത്തത്.

കാലിയായ ഖജനാവ് വെല്ലുവിളിയെന്ന് തോമസ് ഐസക് സ്ഥാനമേറ്റെടുക്കുന്നതിന് മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു. സാമ്പത്തികസ്ഥിതിയെക്കുറിച്ച് ധവളപത്രമിറക്കുമെന്നും തോമസ് ഐസക് അന്ന് വ്യക്തമാക്കിയിരുന്നു.