കോപ അമേരിക്ക: ബൊളീവിയക്കെതിരെ അര്‍ജന്റീനക്ക് തകര്‍പ്പന്‍ വിജയം

Posted on: June 15, 2016 10:59 am | Last updated: June 15, 2016 at 12:59 pm
SHARE

argetinaവാഷിങ്ടണ്‍: കോപ അമേരിക്കയില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബൊളീവിയക്കെതിരെ അര്‍ജന്റീനക്ക് തകര്‍പ്പന്‍ വിജയം. എതിരില്ലാത്ത് മൂന്ന് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ വിജയം. ഇതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാര്‍ട്ടറില്‍ അര്‍ജന്റീന പ്രവേശിച്ചു. ബൊളീവിയ നേരത്തേ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരുന്നു.13ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ എറിക് ലാമല്ലെയാണ് അര്‍ജന്റീനയുടെ ആദ്യ ഗോള്‍ നേടിയത്. രണ്ടു മിനിറ്റിനകം എസിക്വല്‍ ലാവെസി രണ്ടാം ഗോളും നേടുകയായിരുന്നു. ലാവെസിയാണ് കളിയിലെ താരം. 32ാം മിനിറ്റില്‍ വിക്ടര്‍ ക്യൂസ്റ്റയാണ് മൂന്നാം ഗോള്‍ നേടിയത്. സൂപ്പര്‍ താരം മെസ്സിയെ ആദ്യഇലവനില്‍ ഇറക്കാതെയാണ് അര്‍ജന്റീന ഒന്നാം പകുതി പൂര്‍ത്തിയാക്കിയത്. രണ്ടാം പകുതിയില്‍ മെസി ഇറങ്ങിയെങ്കിലും ഗോളുകള്‍ പിറന്നില്ല.
അതേ സമയം ഗ്രൂപ്പ് ഡിയിലെ മറ്റൊരു മത്സരത്തില്‍ പാനമക്കെതിരെ ചിലിക്ക് തകര്‍പ്പന്‍ വിജയം. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് പാനമയെ തകര്‍ത്തത്. ഗ്രൂപ്പ് മത്സരത്തിലെ വിജയത്തോടെ ചിലി ക്വാര്‍ട്ടറില്‍ കടന്നു.നിലവിലെ ചാംപ്യന്‍മാരായ ചിലിയാണ് ഗ്രൂപ്പ് ഡിയില്‍ നിന്ന് ക്വാര്‍ട്ടറില്‍ കടന്ന രണ്ടാമത്തെ ടീം. ക്വാര്‍ട്ടറില്‍ അര്‍ജന്റീന വെനസ്വേലയേയും ചിലെ മെക്‌സിക്കോയേയും നേരിടും. മൂന്നു മല്‍സരങ്ങളും തോറ്റ ബൊളീവിയ പോയിന്റൊന്നും നേടാനാകാതെ മടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here