നോമ്പ് തുറയ്ക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ മരത്തിലിടിച്ച് 6 മരണം

Posted on: June 13, 2016 8:25 pm | Last updated: June 14, 2016 at 12:19 pm
SHARE

ACCIDENT PALLIKKARA കാസര്‍കോട്: നോമ്പുതുറക്കാനായി ബന്ധുവീട്ടിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ആല്‍മരത്തിലിടിച്ച് ആറ് പേര്‍ മരിച്ചു. ഇന്നലെ വൈകിട്ട് 6.30 ഓടെ കാസര്‍കോട് പള്ളിക്കരയിലാണ് അപകടം. പള്ളിക്കര ചേറ്റുകുണ്ടിലെ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. പള്ളിക്കര ചേറ്റുകുണ്ടിലെ സക്കീന (40), മകന്‍ സജീര്‍ (24), സഹോദരി ഷാനിറ (17), സക്കീനയുടെ മകന്‍ ഗള്‍ഫിലുള്ള ഇര്‍ഫാന്റെ ഭാര്യ റംസീന (19), സക്കീനയുടെ സഹോദരന്‍ അസ്ഹറുദ്ദീന്റെ ഭാര്യ ഖൈറുന്നിസ (31), മകള്‍ ഫാത്വിമ (മൂന്ന്) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ച് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയടക്കം കുടുംബത്തിലെ അഞ്ച് പേരും മരണപ്പെടുകയായിരുന്നു. കാറില്‍ ഏഴ് പേരാണ് ഉണ്ടായിരുന്നത്. ഒരാള്‍ ഗുരുതരനിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മൃതദേഹങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here