പാനമ രേഖ: ബന്ധമില്ലെന്ന ബച്ചന്റെ വാദം പൊളിയുന്നു

Posted on: April 21, 2016 11:51 am | Last updated: April 21, 2016 at 2:10 pm
SHARE

amitab-bachanന്യൂഡല്‍ഹി: നികുതി വെട്ടിപ്പ് നടത്താന്‍ വിദേശകമ്പനികള്‍ തുടങ്ങിയതില്‍ അമിതാഭ് ബച്ചനെതിരെ കൂടുതല്‍ തെളിവുകള്‍. ബച്ചന്‍ കമ്പനി യോഗത്തില്‍ പങ്കെടുത്തതായുള്ള രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇതു സംബന്ധിച്ച രേഖകള്‍ പുറത്തുവിട്ടിരിക്കുന്നത്. വിദേശത്തുള്ള നാല് ഓഫ്‌ഷോര്‍ കമ്പനികളില്‍ അമിതാഭ് ബച്ചന്‍ ഡയറക്ടറായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ താന്‍ ഡയറക്ടറാണെന്ന് ‘പാനമ പേപ്പറുക’ളില്‍ പറയുന്ന വിദേശകമ്പനികളുമായി ബന്ധമില്ലെന്നാണ് ബച്ചന്‍ പ്രതികരിച്ചത്.
panama-ab-doc-11993നും 1997നും ഇടയിലാണ് നാല് കമ്പനികളിലും അദ്ദേഹം ഡയറക്ടറായിരുന്നത്. ആരോപണം ബച്ചന്‍ നിഷേധിക്കുകയും തന്റെ പേര് ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിക്കുകയും ചെയ്തു. എന്നാല്‍ രണ്ട് ഓഫ്‌ഷോര്‍ കമ്പനികളുടെ ബോര്‍ഡ് യോഗങ്ങളില്‍ ബച്ചന്‍ ടെലിഫോണ്‍ കോണ്‍ഫറണ്‍സിലൂടെ പങ്കെടുത്തതായാണ് പുതിയ രേഖകള്‍ വ്യക്തമാക്കുന്നത്. ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപില്‍ രജിസ്റ്റര്‍ ചെയ്ത സീ ബള്‍ക് ഷിപ്പിങ് കമ്പനി, ബഹാമാസില്‍ രജിസ്റ്റര്‍ ചെയ്ത panama-ab-doc-2ട്രാംപ് ഷിപ്പിങ് ലിമിറ്റഡ് എന്നീ കമ്പനികളുടെ യോഗങ്ങളില്‍ പങ്കെടുത്തതായാണ് രേഖകള്‍. 1994 ഡിസംബര്‍ 12നാണ് യോഗം ചേര്‍ന്നിരിക്കുന്നത്. സെന്റ് ജെഴ്‌സിയിലെ എസ്പ്ലാന്റെ ഹോട്ടലിലാണ് യോഗം നടന്നത്. രണ്ട് കമ്പനികളുടേയും ഡയറക്ടറുമാരുടെ പട്ടികയില്‍ ബച്ചന്റെ പേരും രേഖപ്പെടുത്തിയതായി കാണാം.
ഇന്ത്യന്‍ എക്‌സ്പ്രസിന്റെ പുതിയ വെളിപ്പെടുത്തലില്‍ അമിതാഭ് ബച്ചന്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.