ലോകത്തിലെ പ്രഥമ സപ്തനക്ഷത്ര ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു

Posted on: April 13, 2016 8:13 pm | Last updated: April 13, 2016 at 8:13 pm
SHARE

ദുബൈ: ലോകത്തിലെ പ്രഥമ സപ്തനക്ഷത്ര വി ഐ പി ടെര്‍മിനല്‍ ദുബൈ സൗത്തിലെ ഏവിയേഷന്‍ ഡിസ്ട്രിക്ടില്‍ ഉദ്ഘാടനം ചെയ്തു. ദുബൈ സൗത്തിന്റെ വികസന മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായാണ് ആഡംബര സ്വകാര്യ യാത്രക്കാര്‍ക്കായി പുതിയ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് 145 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണത്തിലുള്ള ദുബൈ വേള്‍ഡ് സെന്‍ട്രലിനെ ദുബൈ സൗത്ത് എന്ന് പുനര്‍നാമകരണം ചെയ്തത്. ലോകത്തിലെ ഒന്നാം നമ്പറാകാന്‍ മക്തൂം വിമാനത്താവളം അണിഞ്ഞൊരുങ്ങുന്നതിനിടയിലാണ് ഇവിടെ സ്വകാര്യ ജെറ്റുകള്‍ ഉള്‍പെടെയുള്ളവക്കായി പുതിയ ടെര്‍മിനല്‍ തുറന്നിരിക്കുന്നത്. രണ്ടര കോടി സന്ദര്‍ശകരെ പ്രതീക്ഷിക്കുന്ന ദുബൈ വേള്‍ഡ് എക്‌സ്‌പോ 2020ന് വേദിയാവുന്ന പ്രദേശം കൂടിയാണ് ദുബൈ സൗത്ത്. എക്‌സ്‌പോ കൂടി മുന്നില്‍ കണ്ടാണ് ടെര്‍മിനല്‍ തുറന്നത്. വിമാനയാത്രക്കാര്‍ക്ക് ഏറ്റവും അത്യാഢംബരമായ സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here