യുഡിഎഫിനൊപ്പം ജെഡിയു ഉറച്ച്‌നില്‍ക്കുമെന്ന്് എംപി വീരേന്ദ്രകുമാര്‍

Posted on: February 16, 2016 8:22 pm | Last updated: February 17, 2016 at 9:22 am
SHARE

ramesh chennithala with veerendra kumarകോഴിക്കോട്: കേരളത്തില്‍ യുഡിഎഫിനൊപ്പം ജെഡിയു ഉറച്ചുനില്‍ക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാര്‍. പാര്‍ട്ടി യുഡിഎഫില്‍ ഉറച്ചുനില്‍ക്കും.സംഘപരിവാര്‍ ഭീഷണി നേരിടാന്‍ യുഡിഎഫിനെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ അടുത്തകാലത്ത് യുഡിഎഫുമായി ഇടഞ്ഞു നിന്നിരുന്ന വീരേന്ദ്രകുമാറിനെ അനുനയിപ്പിക്കാനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ നടന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടേക്കും. ജയസാധ്യതയുള്ള സീറ്റ് നല്‍കാന്‍ സമ്മര്‍ദ്ധം ചെലുത്തുമെന്നാണ് റിപ്പോര്‍ട്ട്. ഏപ്രിലില്‍ ഒഴിവുവരുന്ന മൂന്നു രാജ്യസഭാ സീറ്റുകളില്‍ ഒരെണ്ണം ജെഡിയുവിന് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമാണ് സീറ്റ് വാഗ്ദാനം ചെയ്തത്. പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് യുഡിഎഫിനൊപ്പം നില്‍ക്കാന്‍ ജെഡിയു തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here