ശ്രീലങ്കക്കെതിരായ ട്വന്റി-20 പരമ്പര: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Posted on: February 1, 2016 6:41 pm | Last updated: February 1, 2016 at 6:41 pm
SHARE

india1-JP89Vമുംബൈ: ശ്രീലങ്കക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏഷ്യാ കപ്പ് ട്വന്റി-20ക്ക് മുന്നോടിയായി വിരാട് കോഹ്‌ലിക്ക് വിശ്രമം നല്‍കി. മനീഷ് പാണ്ഡെയും ചെന്നൈ സൂപ്പര്‍ കിംഗ് താരമായിരുന്ന പവന്‍ നേഗിയും ഇന്ത്യന്‍ ടീമിലെത്തി. എംഎസ് ധോനി തന്നെയാണ് നായകന്‍.
മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഈ മാസം ഒമ്പതിന് പൂനെയിലാണ് മത്സരം 12 ന് റാഞ്ചിയിലും 14ന് വിശാഖപട്ടണത്തുമാണ് മറ്റ് രണ്ട് മത്സരങ്ങള്‍.
ടീ ഇന്ത്യ
ധോണി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, മനീഷ് പാണ്ഡെ, സുരേഷ് റെയ്‌ന,യുവരാജ് സിംഗ്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേദ, അശ്വിന്‍,ജസ്പ്രീത് ബ്രൂമ, അശിഷ് നെഹ്‌റ, ഹര്‍ബജന്‍ സിംഗ്, ഭുവനേശ്വര്‍ കുമാര്‍, പവന്‍ നേഗി.