അസഹിഷ്ണുതക്കും അക്രമത്തിനുമെതിരെ ജാഗ്രത പാലിക്കണമെന്ന് രാഷ്ട്രപതി

Posted on: January 25, 2016 8:45 pm | Last updated: January 26, 2016 at 1:37 pm
SHARE

pranabന്യൂഡല്‍ഹി: അസഹിഷ്ണുതക്കും അക്രമത്തിനുമെതിരെ ജാഗ്രത പാലിക്കണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. അക്രമത്തേയും അസഹിഷ്ണുതയേയും യുക്തിരാഹിത്യത്തേയും ചെറുക്കാന്‍ നമ്മള്‍ തയ്യാറാവണം. സാമ്പത്തികവും ലിംഗപരവുമായ സമത്വമാണ് നമ്മുടെ ജനാധിപത്യ സംവിധാനം എല്ലാവര്‍ക്കും ഉറപ്പ് നല്‍കുന്നത്. ഇതിനെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ചെറുക്കപ്പെടേണ്ടത് തന്നെയാണ്. നല്ല തീവ്രവാദം, ചീത്ത തീവ്രവാദം എന്നൊന്നുമില്ല. എല്ലാതരം തീവ്രവാദവും മോശമാണെന്ന് രാഷ്ട്രപതി പറഞ്ഞു.

അയല്‍രാജ്യങ്ങളുമായി മികച്ച ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ രാഷ്ട്രപതി എന്നാല്‍ വെടിവെപ്പും ചര്‍ച്ചയും ഒരുമിച്ച് കൊണ്ടുപോകാനാകില്ലെന്നും ഓര്‍മിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ കാര്യത്തില്‍ സമസ്ത മേഖലകളിലും കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകണമെന്നും രാഷ്ട്രപതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here