റെയിന്‍ബോ ഫുട്ബാള്‍: റോയല്‍സ് മക്ക ജേതാക്കള്‍

Posted on: January 23, 2016 9:06 pm | Last updated: January 23, 2016 at 9:06 pm
SHARE

saudi footballമക്ക: മക്കയില്‍ റെയിന്‍ബോ ശാറല്‍ഹജ്ജ് സംഘടിപ്പിച്ച രണ്ടാമത് സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ റോയല്‍സ് മക്ക വിജയികളായി. 12 ടീമുകള്‍ പങ്കെടുത്ത മല്‍സരത്തില്‍ ഫൈനലില്‍ റോയല്‍ മക്ക, റെയിന്‍ബോ എഫ് സിയെയാണ് നേരിട്ടത്. സമനിലയില്‍ ആയ കളി ഷൂട്ടൗട്ടിലും സമനിലയില്‍ ആയതുകൊണ്ട് ത്രോസിലൂടെയാണ് റോയല്‍സ് മക്ക വിജയികളായത്.

നല്ല കളിക്കാരനായി റോയല്‍സ് മക്കയിലെ യു പി ഇസ്ഹാഖിനെയും നല്ല വിംഗായി ടി പി നാസറിനെയും തിരഞ്ഞെടുത്തു. റെയിന്‍ബോ ടീമിലെ സജിനെ നല്ല ബേക്കായും ടോപ്‌സ്‌കോററായി കബീറിനെയും ഗോളിയായി റസീലിനെയും തിരഞ്ഞെടുത്തു. വിജയികള്‍ക്കുള്ള മലബാര്‍ റെസ്‌റ്റോറന്റ് സ്‌പോണ്‍സര്‍ ചെയ്ത ട്രോഫി മാനേജര്‍ ലൈസു നല്‍കി. രണ്ടാം സ്ഥാനക്കാര്‍ക്കുള്ള സുഫിയാനി കാര്‍പ്പറ്റ് സ്‌പോണ്‍സര്‍ ചെയ്ത ട്രോഫി മാനേജര്‍ അന്‍വറും നല്‍കി.
റിയാസ് മോങ്ങം, ഗഫൂര്‍ വടക്കാങ്ങര, മുബാറക് അലനല്ലൂര്‍, അഫ്ജാന്‍ മോങ്ങം, ഫാറൂഖ് കോമ്പകല്ല് എന്നിവര്‍ കളിക്ക് നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here