ലോകത്തിലെ ഏറ്റവും വലിയ കോസ്‌മോപൊളിറ്റന്‍ നഗരം ദുബൈ

Posted on: January 17, 2016 5:40 pm | Last updated: January 19, 2016 at 8:28 pm

dubaiദുബൈ: ലോകത്തിലെ ഏറ്റവും വലിയ കോസ്‌മോ പൊളിറ്റന്‍ സിറ്റി ദുബൈയാണെന്ന് ലോക കുടിയേറ്റ റിപ്പോര്‍ട്ട്. ദുബൈയിലെ 83 ശതമാനം ആളുകള്‍ വിദേശികളാണ്.
എണ്ണത്തില്‍ കുറവാണെങ്കിലും നിരവധി രാജ്യങ്ങളില്‍ നിന്നാണ് ദുബൈയിലേക്ക് ആളുകള്‍ എത്തുന്നത്. തൊട്ടടുത്ത സ്ഥാനം ബ്രസല്‍സിനാണ്. 62 ശതമാനം ആണ് ഇവിടത്തെ വിദേശികള്‍. ആദ്യത്തെ 10ല്‍ മറ്റൊരു ജി സി സി നഗരവും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ കൂടുതല്‍ അമ്പര ചുംബികളായ കെട്ടിടങ്ങള്‍ നിര്‍മിക്കപ്പെടുന്ന നഗരങ്ങളിലൊന്നും ദുബൈയാണ്. അടുത്തിടെയായി 18 കൂറ്റന്‍ കെട്ടിടങ്ങളാണ് പൂര്‍ത്തീകരിക്കപ്പെട്ടത്. 300 മീറ്ററില്‍ കൂടുതലുള്ള കെട്ടിടങ്ങളെയാണ് സൂപ്പര്‍ കെട്ടിടങ്ങളായി കണക്കാക്കുന്നത്. 2015ല്‍ ഇത്തരം 100 ഓളം കെട്ടിടങ്ങള്‍ നിര്‍മിക്കപ്പെട്ടു. ദുബൈയില്‍ 18 കെട്ടിടങ്ങളാണ് നിര്‍മിക്കപ്പെട്ടത്. അബുദാബിയില്‍ നാലെണ്ണമുണ്ട്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കെട്ടിടം ബുര്‍ജ് ഖലീഫയാണ്. 828 മീറ്ററാണ് ഉയരം. രണ്ടാം സ്ഥാനം ചൈനയിലെ ഷാങായി ടവറാണ് 632 മീറ്ററാണ് ഉയരം. സഊദിയിലെ മക്ക റോയല്‍ ടവറിന് 601 മീറ്റര്‍ ഉയരമുണ്ട്. മക്ക ടവറാണ് മൂന്നാം സ്ഥാനത്തുള്ളത്.