യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: മൂന്ന് പേര്‍ അറസ്റ്റില്‍

Posted on: December 29, 2015 6:46 pm | Last updated: December 29, 2015 at 6:46 pm
SHARE

ആലത്തൂര്‍: വീട്ടില്‍ അതിക്രമിച്ച കയറി യുവാവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍.
ചിറ്റിലഞ്ചേരി പാട്ട സ്വദേശികളായ സന്ദീപ് (23), അജേഷ് (31), രമേഷ് (23) എന്നിവരെയാണ് ആലത്തൂര്‍ സി ഐ എം കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പകല്‍ 2.30ന് ചിറ്റിലഞ്ചേരി കാത്താംപൊറ്റ ചെറുകുഞ്ചിപറമ്പ് രതീഷി(32)നെയാണ് വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചത്.
സംഭവത്തില്‍ ചേരാമംഗലം സ്വദേശികളായ രാമദാസ്, രാജേഷ്, രാഹുല്‍ദാസ് എന്നിവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. സന്ദീപിന്റെ അച്്ഛന്‍ മണികണ്ഠനും രതീഷും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്.
രതീഷ് ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണ സമയത്ത് രതീഷും ഭാര്യ ജയയും രണ്ടു മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.