ബംഗ്ലാദേശുകാര്‍ക്കിടയില്‍ വിസ കച്ചവടം; ഈടാക്കുന്നത് 20,000 ഖത്വര്‍ റിയാല്‍

Posted on: November 17, 2015 7:05 pm | Last updated: November 17, 2015 at 7:05 pm
SHARE

ദോഹ: ബംഗ്ലാദേശ് സ്വദേശികള്‍ക്കിടയില്‍ വിസ കച്ചവടം വ്യാപകം. 20,000 റിയാല്‍ വരെയാണ് വിസക്ക് ഈടാക്കുന്നത്. വന്‍ തുകക്ക് വിസ വില്‍പന നടത്തിയ സംഘത്തെ കഴിഞ്ഞ ദിവസം കോടതി ശിക്ഷിച്ചു. മുഖ്യ പ്രതിയെ നാടു കടത്താനാണ് കോടതി ഉത്തരവിട്ടത്. കേസില്‍ ഉള്‍പെട്ട നാലു പേരെ തെളിവില്ലാത്തതിനാല്‍ കോടതി വെറുതെ വിട്ടു.
പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ച രേഖയിലാണ് 20,000 റിയാല്‍ വരെയാണ് വിസക്ക് ഈടാക്കുന്നതായി അറിയിച്ചത്. രണ്ടു കമ്പനികളില്‍ നിന്നായി 20 വിസകളാണ് സംഘടിപ്പിച്ചിരുന്നത്. ഓരോ വിസക്കും ആയിരം റിയാല്‍ വീതം തനിക്കു ലഭിച്ചുവെന്ന് പ്രതി സമ്മതിച്ചു.
വന്‍ തുക നല്‍കി രാജ്യത്തേക്കു വരാന്‍ ബംഗ്ലാദേശ് സ്വദേശികള്‍ സന്നദ്ധരാകുന്നത് ചൂഷണം ചെയ്ത് ഇവര്‍ക്കിടയില്‍ വിസ റാക്കറ്റുകള്‍ സജീവമാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കമ്പനികളില്‍ നിന്നും വിസ സംഘടിപ്പിച്ച് പുറത്ത് ജോലി ചെയ്യാനുള്ള അവസരം സൃഷ്ടിച്ചാണ് ബംഗ്ലാദേശ് സ്വദേശികളെ രാജ്യത്തേക്കു കൊണ്ടു വരുന്നത്.