പ്രവാചകരെ അടുത്തറിയാന്‍ വിശ്വാസികള്‍ മുന്നോട്ട് വരണം: വഹാബ് നഈമി

Posted on: November 10, 2015 4:56 am | Last updated: November 10, 2015 at 9:58 am
SHARE

വിദ്യാനഗര്‍: പ്രവാചകര്‍ മുഹമ്മദ് നബി (സ) യെക്കുറിച്ച് കൂടുതല്‍ അടുത്തറിഞ്ഞ് പഠിക്കാന്‍ വിശ്വാസികള്‍ മുന്നോട്ടുവരണമെന്ന് പ്രമുഖ പ്രഭാഷകന്‍ അബ്ദുല്‍ വഹാബ് നഈമി കൊല്ലം അഭിപ്രായപ്പെട്ടു. കല്ലക്കട്ട മജ്മഅ് ഹിക്മത്തില്‍ ഐദറൂസിയ്യയില്‍ മാസാന്തം നടത്തിവരുന്ന സ്വലാത്ത് മജ്‌ലിസില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അഴിമതി രഹിതവും നീതിപൂര്‍വ്വവുമായ ഭരണസംവിധാനം നിലവില്‍ വരുത്തിയ നേതാവാണ് മുഹമ്മദ് നബി. അവിടുത്തെ ജീവിതം അനുധാവനം ചെയ്യല്‍ കൊണ്ട് മാത്രമേ രാജ്യത്ത് സമാധാനം നിലനില്‍ക്കുകയുള്ളൂ. ഇത്തരം സ്വലാത്ത് മജ്‌ലിസുകള്‍ സംഘടിപ്പിക്കല്‍ കൊണ്ട് പ്രവാചകരെ കൂടുതല്‍ അടുത്തറിയാനുള്ള മാര്‍ഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട സ്വലാത്ത് മജ്‌ലിസിനും കൂട്ടുപ്രാര്‍ഥനക്കും നേതൃത്വം നല്‍കി.
വൈകിട്ട് നടന്ന ബുര്‍ദാ മജ്‌ലിസിന് മജ്മഅ് ഹിക്മത്തില്‍ ഐദറൂസിയ ബുര്‍ദാ സംഘം നേതൃത്വം നല്‍കി. മജ്മഅ് കലണ്ടര്‍ എസ് വൈ എസ് സംസ്ഥാന സമിതിയംഗം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, മജ്മഅ് ഖത്തര്‍ കമ്മിറ്റി മെമ്പര്‍ അബ്ദുര്‍റഹ്മാന്‍ (മദ്ക്കം) ത്തിനു നല്‍കി പ്രകാശനം ചെയ്തു. സയ്യിദ് യാസീന്‍ മുത്തുക്കോയ തങ്ങള്‍ അല്‍ ഐദറൂസി, ബി എസ് അബ്ദുല്ലക്കുഞ്ഞിഫൈസി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന്, ശംസുദ്ദീന്‍ ബാഖവി എരുമാട്, പി എം അഹ്മദ് അലി സുഹ്‌രി മാസ്തിക്കുണ്ട്, ഹനീഫഅമാനി ആലംപാടി, മുഹ്‌യുദ്ദീന്‍ സഅദി കുണ്ടാര്‍, സുബൈര്‍ സഅദി മധൂര്‍, കെ കെ അബ്ദുല്ലക്കുഞ്ഞി, സലീം കോപ്പ, അബ്ദുല്ലക്കുഞ്ഞി ഹാജി ചേരൂര്‍, ഇത്തിഹാദ് അബ്ദുല്ല ഹാജി, സലാം ഐഡിയ, ശംസുദ്ദീന്‍ ചെര്‍ക്കള, ഇബ്‌റാഹിം പയോട്ട, അബ്ദുസ്സമദ് പയോട്ട തുടങ്ങിയവര്‍ സംബന്ധിച്ചു. പി എം അലി സുഹ്‌രി സ്വാഗതവും നൗഫല്‍ മഞ്ഞനാടി നന്ദിയും പറഞ്ഞു.