താജ്മഹല്‍ താന്‍ വിചാരിച്ചതിലും മനോഹരമാണെന്ന് സക്കര്‍ബര്‍ഗ്‌

Posted on: October 27, 2015 5:55 pm | Last updated: October 28, 2015 at 11:56 am
SHARE

sukkuന്യൂഡല്‍ഹി: ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്‌ ഇന്ത്യയിലെത്തി. നാളെ നടക്കുന്ന ടൗണ്‍ഹാള്‍ ചോദ്യം ഉത്തരം പരിപാടിക്കായാണ് സക്കര്‍ബര്‍ഗ്‌ ഇന്ത്യയിലെത്തിയത്. ഇതിനിടെ സക്കര്‍ബര്‍ഗ്‌ താജ്മഹലും സന്ദര്‍ശിച്ചു. ‘ഞാന്‍ വിചാരിച്ചതിലും മനോഹരമാണ് താജ്മഹല്‍’ എന്ന് സക്കര്‍ബര്‍ഗ്‌ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മനുഷ്യ നിര്‍മ്മിതിയില്‍ ഏറ്റവും അത്ഭുതകരമായ ഒന്നാണിത്. പ്രണയം നമ്മളെകൊണ്ട് എന്തൊക്കെ നിര്‍മ്മിക്കാന്‍ പ്രേരിക്കുമെന്നതിന് ഉദാഹരണവും ഇതുതന്നെയാണെന്ന് സക്കര്‍ബര്‍ഗ്‌ പറയുന്നു.
ഡല്‍ഹി ഐഐടിയിലെ വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് ഫെയ്‌സ്ബുക്ക് സിഇഒ നാളെ ഉത്തരം നല്‍കും. ഡല്‍ഹിയില്‍ നടക്കുന്ന പരിപാടിയുടെ തത്സമയ സംപ്രേക്ഷണവും ഫെയ്‌സ്ബുക്ക് ഒരുക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here