അട്ടപ്പാടി ഏറ്റുമുട്ടല്‍: അഞ്ച് മാേവോയിസ്റ്റുകൾക്ക് എതിരെ കേസ്

Posted on: October 18, 2015 11:23 am | Last updated: October 18, 2015 at 8:38 pm

mavoist

അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയില്‍ ഇന്നലെ മാവോയിസ്റ്റുകളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് അഞ്ച് മാവോയിസ്റ്റുകള്‍ക്ക് എതിരെ കേസെടുത്തു. മാവോയിസ്റ്റുകളില്‍ രണ്ട് പേര്‍ മലയാളികളാണെന്ന് പോലീസ് പറയുന്നു. വയനാട് സ്വദേശിയായ സോമനാണ് ഒരാള്‍. മറ്റൊരാള്‍ അഗളി സ്വദേശിയാണ്. ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.

അഗളി ഡിവൈഎസ്പി ഷാനവാസിനാണ് കേസിന്റെ അന്വേഷണ ചുമതല. കടുകമണ്ണ ഊരിനും ഗൊട്ടിയാര്‍കണ്ടി വനമേഖലയിക്കും ഇടയിലായിരുന്നു ഇന്നലെ ഉച്ചയോടെ ഏറ്റുമുട്ടല്‍ നടന്നത്.