Connect with us

Ongoing News

സ്പാനിഷ് ഫുട്‌ബോള്‍ താരം റൗള്‍ ഗോണ്‍സാലെത്ത് കളിനിര്‍ത്തുന്നു

Published

|

Last Updated

ന്യൂയോര്‍ക്ക്:സ്പാനിഷ് ഫുട്‌ബോള്‍ ഇതിഹാസം റൗള്‍ ഗോണ്‍സാലെത്ത് കളി നിര്‍ത്തുന്നു.മുപ്പത്തി എട്ടാം വയസ്സിലാണ് ഫുട്‌ബോളില്‍ നിന്നും വിരമിക്കാന്‍ റൗള്‍ തീരുമാനിച്ചത്.

16 വര്‍ഷം റയലിന്റെ സ്വന്തം താരമായി കളംനിറഞ്ഞ ശേഷം ജര്‍മന്‍ ക്ലബ് ഷാല്‍ക്കെയിലും ഖത്തര്‍ ക്ലബ് അല്‍ സാദിലും കളിച്ച് ഒടുവില്‍ വടക്കേ അമേരിക്കന്‍ ലീഗ് ക്ലബ് ന്യൂയോര്‍ക്ക് കോസ്‌മോസില്‍ വച്ചാണു റൗള്‍ എന്ന സ്‌െ്രെടക്കര്‍ ബൂട്ടഴിക്കുന്നത്. അടുത്ത മാസം അവസാനിക്കുന്ന സീസണോടെ താന്‍ കളി നിര്‍ത്തുകയാണെന്ന് റൗള്‍തന്നെയാണു പ്രഖ്യാപിച്ചത്.

1994ല്‍ റയല്‍ മഡ്രിഡിലത്തെിയ റൗള്‍, 16 വര്‍ഷത്തെ കരിയറിനുശേഷം 2010ല്‍ ക്ലബ് ചരിത്രത്തിലെ ടോപ് സ്‌കോററായാണ് ടീം വിട്ടത്. 323 ഗോളുകളുടെ റൗളിന്റെ റെക്കോഡ് കഴിഞ്ഞമാസമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തകര്‍ത്തത്. റയലിനുശേഷം ജര്‍മന്‍ ക്ലബ് ഷാല്‍ക്കെയിലും 2012ല്‍ ഖത്തര്‍ കഌ് അല്‍ഫസാദിലും കളിച്ച റൗള്‍ 2014ല്‍ വിരമിച്ചിരുന്നു. എന്നാല്‍, അധികംവൈകാതെ പെലെയുടെ ക്ലബായ കോസ്‌മോസിനായി തിരിച്ചത്തെി. 26 മത്സരങ്ങളിലായി ഏഴു ഗോളുകളാണ് കോസ്‌മോസ് കുപ്പായത്തില്‍ താരം നേടിയത്.

---- facebook comment plugin here -----

Latest