Connect with us

Gulf

ഷാര്‍ജ സുല്‍ത്താന്‍ കാലിക്കറ്റ് സര്‍വകലാശാലാ ഡി ലിറ്റ് സ്വീകരിക്കും

Published

|

Last Updated

ഷാര്‍ജ: സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താല്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി ലിറ്റ് ബിരുദം സ്വീകരിക്കും. ഇത് സംബന്ധിച്ച സുല്‍ത്താന്റെ അറിയിപ്പ് സര്‍വകലാശാലയില്‍ ലഭിച്ചു. വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ മികവ് കാഴ്ചവെച്ചതിന് ഏതാനും മാസം മുമ്പാണ് ശൈഖ് സുല്‍ത്താന് ഡി ലിറ്റ് നല്‍കി ആദരിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല തീരുമാനിച്ചത്.
1972 ലാണ് ഷാര്‍ജയുടെ 15-ാമത്തെ സുല്‍ത്താനായി അദ്ദേഹം സാരഥ്യം ഏറ്റെടുത്തത്. അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിംഗില്‍ ബിരുദവും ചരിത്രത്തിലും പൊളിറ്റിക്കല്‍ ജിയോഗ്രഫിയിലും ഗവേഷണ ബിരുദവും നേടിയ സുല്‍ത്താന്‍ മധ്യേഷ്യയിലെ അറിയപ്പെടുന്ന ചരിത്രകാരനാണ്. 26 വൈജ്ഞാനിക ഗ്രന്ഥങ്ങളും, എട്ട് നാടകങ്ങളും രചിച്ചു. ഷാര്‍ജയില്‍ വികേന്ദ്രീകൃത ഭരണ സംവിധാനം കൊണ്ടുവന്ന സുല്‍ത്താന്‍ അമേരിക്കന്‍ യൂനിവേഴ്‌സിറ്റി ഓഫ് ഷാര്‍ജയുടെ പ്രസിഡണ്ടും, ബ്രിട്ടണിലെ എക്സ്റ്റര്‍ സര്‍വകലാശാല, ഈജിപ്തിലെ കൊയ്‌റോ സര്‍വകലാശാല, ഷാര്‍ജ സര്‍വകലാശാല എന്നിവിടങ്ങളിലെ വിസിറ്റിംഗ് പ്രൊഫസറും മികച്ച ഭരണാധികാരിയുമാണ്. ഡി ലിറ്റ് നല്‍കുന്നതില്‍ വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുല്‍ സലാമിനെ അദ്ദേഹം സന്തോഷം രേഖപ്പെടുത്തി.

---- facebook comment plugin here -----

Latest