Connect with us

Ongoing News

ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ജയം

Published

|

Last Updated

വിശാഖപ്പട്ടണം: അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തിനൊടുവില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ജയം. അവസാന പന്തില്‍ ജയിക്കാന്‍ ഒരു റണ്‍സായിരുന്നു രാജസ്ഥാന് വേണ്ടിയിരുന്നത്. ഫോക്‌നര്‍ ബൗണ്ടറി പറത്തി രാജസ്ഥാന് ജയം സമ്മാനിക്കുകയായിരുന്നു. രാജസ്ഥാന്റെ തുടര്‍ച്ചയായ നാലാം ജയമാണിത്. സ്‌കോര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: 20 ഓവറില്‍ 127/5, രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 131/4. തകര്‍പ്പന്‍ ഫോം തുടരുന്ന ഓപ്പണര്‍ അജിക്യ രഹാനെയുടെയും (56 പന്തില്‍ 62), സഞ്ജു സാംസണിന്റെയും (30 പന്തില്‍ 26) മികച്ച ബാറ്റിംഗാണ് രാജസ്ഥാന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് കരുതലോടെയാണ് തുടങ്ങിയത്. കൂറ്റനടിക്കാരനായ ക്യാപ്റ്റന്‍ വാര്‍ണറും ധവാനും ചേര്‍ന്ന് പതിയെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കുന്നതിനിടെ നാലാം ഓവറിലെ അവസാന പന്തില്‍ ധവാനിലൂടെ ആദ്യ വിക്കറ്റ് വീണു. ധവാല്‍ കുല്‍ക്കര്‍ണിയുടെ പന്തില്‍ സഞ്ജു സാംസണിന് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ 10 റണ്‍സായിരുന്നു ധവാന്റെ സമ്പാദ്യം.
ടിം സൗത്തിയും ക്രിസ് മോറിസും ധവാല്‍ കുല്‍ക്കര്‍ണിയും കൃത്യതയോടെ പന്തെറിഞ്ഞതോടെ ഹൈദരാബാദ് പരുങ്ങുകയായിരുന്നു. പത്ത് റണ്‍സ് കൂട്ടിച്ചേര്‍ത്ത് വാര്‍ണറും മടങ്ങി. 14 പന്തില്‍ 21 റണ്‍സെടുത്ത വാര്‍ണര്‍ റണ്ണൗട്ടാകുകയായിരുന്നു. തൊട്ടുപിന്നാലെ ലോകേഷ് രാഹുലും (2) വീണതോടെ ഉദയസൂര്യന്മാര്‍ വിയര്‍ത്തു. പിന്നീട് നമന്‍ ഓജയും (25), ഇയാന്‍ മോര്‍ഗനും (27) രവി ബൊപ്പാരയും (23) ചേര്‍ന്നാണ് ഹൈദരാബാദിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. രാജസ്ഥാന് വേണ്ടി കുല്‍ക്കര്‍ണിയും പ്രവീണ്‍ താമ്പെയും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

---- facebook comment plugin here -----

Latest