Connect with us

National

എ എ പിയില്‍ വിമത യോഗത്തിന് കളമൊരുങ്ങുന്നെന്ന് വെളിപ്പെടുത്തല്‍

Published

|

Last Updated

ന്യൂഡല്‍ഹി: ദേശീയ കൗണ്‍സില്‍ അംഗങ്ങളുടെ സമാന്തര യോഗത്തിനുള്ള നീക്കം എ എ പിയില്‍ ഭിന്നത രൂക്ഷമാകുന്നതിന് തെളിവായി. ശനിയാഴ്ച പ്രധാനപ്പെട്ട ദേശീയ നിര്‍വാഹക സമിതി യോഗം ചേരാനിരിക്കെയാണ് പഞ്ചാബില്‍ നിന്നുള്ള അംഗമായ അശോക് തല്‍വാര്‍ ഇക്കാര്യം അറിയിച്ചത്.
സ്വരാജ്, ഉള്‍പ്പാര്‍ട്ടി ജനാധിപത്യം, പാര്‍ട്ടിയെ അസ്ഥിരപ്പെടുത്താന്‍ ചില നിക്ഷിപ്ത താത്പര്യക്കാരുടെ ശക്തമായ ഗൂഢാലോചന തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചതെന്ന് തല്‍വാര്‍ പറഞ്ഞു. ദേശീയ നിര്‍വാഹക സമിതി യോഗത്തിന്റെ മുമ്പായി വിമത ശബ്ദം ഉയര്‍ത്തിയവരുടെ യോഗത്തിന് ഉന്നത നേതാവ് ശാന്തി ഭൂഷണ്‍ തയ്യാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇത്. ശാന്തി ഭൂഷണ്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. വെള്ളിയാഴ്ച നടക്കുന്ന ചര്‍ച്ചയിലേക്ക് ക്ഷണിച്ച് കൊണ്ട് നിരവധി ഫോണ്‍ വിളികളും സന്ദേശങ്ങളും ലഭിച്ചതായി തല്‍വാര്‍ പറഞ്ഞു. വിവിധ നമ്പറുകളില്‍ നിന്നാണ് വിളികളും സന്ദേശങ്ങളും വരുന്നത്. യോഗത്തില്‍ ഉണ്ടാകുമോയെന്ന് അറിയാനാണ് അവരുടെ ശ്രമം. അതനുസരിച്ച് താമസം, ഭക്ഷണം തുടങ്ങിയ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധിക്കും. 124 അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് ഉറപ്പായിട്ടുണ്ട്. “സേവ് സ്വരാജ്”, ഉള്‍പ്പാര്‍ട്ടി ജനാധിപത്യം തുടങ്ങിയവയാണ് ചര്‍ച്ച ചെയ്യുക. തല്‍വാറിന്റെ കത്തില്‍ പറയുന്നു.
പാര്‍ട്ടിയെ അസ്ഥിരമാക്കാന്‍ നിക്ഷിപ്ത താത്പര്യക്കാര്‍ ശക്തമായ ഗൂഢാലോചനയാണ് നടത്തുന്നതെന്ന് കത്ത് പുറത്തുവിട്ട് അധികം വൈകാതെ തല്‍വാര്‍ പറഞ്ഞു. ഏതാനും ചിലരാണ് ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ ജാഗ്രത പാലിക്കണം. ഇതുസംബന്ധിച്ച് അന്വേഷിക്കുകയും ഗൂഢാലോകരുടെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയും വേണം. തല്‍വാര്‍ പറഞ്ഞു. നിരവധി പാര്‍ട്ടി നേതാക്കള്‍ ഈ വിഷയം ഉന്നയിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന നേതാവ് അശുതോഷ് പ്രതികരിച്ചു.

---- facebook comment plugin here -----

Latest