എസ് വൈ എസ് വാര്‍ഷിക കൗണ്‍സിലുകള്‍ക്ക് സമയക്രമമായി

Posted on: March 25, 2015 5:48 am | Last updated: March 24, 2015 at 11:49 pm
SHARE

കോഴിക്കോട്: പത്തുമാസക്കാലം നീണ്ടുനിന്ന 60ാം വാര്‍ഷിക കര്‍മ്മപദ്ധതികള്‍ ഉള്‍പ്പെടെയുള്ള ഒരുവര്‍ഷത്തെ കര്‍മപദ്ധതികള്‍ വിലയിരുത്തി ഘടകങ്ങളുടെ ഗ്രേഡ് നിര്‍ണയിക്കുന്നതിനും വരുംകാല കര്‍മപദ്ധതികള്‍ ചര്‍ച്ചചെയ്യുന്നതിനും വേണ്ടി നടത്തുന്ന എസ് വൈ എസ് വാര്‍ഷിക കൗണ്‍സിലുകള്‍ക്ക് അന്തിമരൂപമായി. ഏപ്രില്‍ 1-20 കാലയളവില്‍ യൂനിറ്റ് വാര്‍ഷിക കൗണ്‍സിലും ഏപ്രില്‍ 21മുതല്‍ മെയ് 5 വരെ സര്‍ക്കിള്‍ കൗണ്‍സിലും നടക്കും. സോണ്‍, സര്‍ക്കിള്‍ ഘടകങ്ങള്‍ നിയോഗിക്കുന്ന സി സി (കൗണ്‍സില്‍ കണ്‍ട്രോളര്‍)മാര്‍ നേതൃത്വം നല്‍കും. ജില്ല ഘടകങ്ങള്‍ നിയോഗിക്കുന്ന സി സി മാരുടെ നിയന്ത്രണത്തില്‍ മെയ് 6-18 കാലയളവില്‍ സോണ്‍ കൗണ്‍സിലുകളും സംസ്ഥാന കമ്മിറ്റി നിയമിച്ച സി സിമാരുടെ നേതൃത്വത്തില്‍ 19-31 കാലയളവില്‍ ജില്ലാവാര്‍ഷിക കൗണ്‍സിലും നടക്കും. ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്, വരവ് ചിലവ് കണക്ക് അവതരണം, അനുബന്ധ ചര്‍ച്ചകളും, ഗ്രേഡിംഗും അനുബന്ധ അവലോകന റിപ്പോര്‍ട്ടുകളും തുടര്‍ ചര്‍ച്ചയും കൗണ്‍സിലില്‍ നടക്കും. കൂടാതെ 60ാം വാര്‍ഷിക വിജയനിദാനം, സമ്മേളനം നേടിത്തന്നത്, സമ്മേളനാനന്തര ദൗത്യം തുടങ്ങിയ വിഷയങ്ങള്‍ അധികരിച്ചുള്ള ക്ലാസുകളും കര്‍മപദ്ധതി പഠനവും നടക്കും. ജൂണ്‍ ഏഴിന് നടക്കുന്ന സംസ്ഥാന ക്യാമ്പോടെ വാര്‍ഷിക കൗണ്‍സില്‍ സമാപിക്കും. സമ്മേളനം മുന്നോട്ടുവെച്ച ”വിഷന്‍ 2015” കര്‍മരേഖയുടെ പ്രയോഗവല്‍ക്കരണം സംബന്ധിച്ച അന്തിമ വിശകലനവും തീരുമാനങ്ങളും സംസ്ഥാന കൗണ്‍സിലില്‍ നടക്കും.
വാര്‍ഷിക കൗണ്‍സിലുകള്‍ നിയന്ത്രിക്കുന്ന സി സി മാരുടെ പരിശീലനം 27, 28, 29 തീയ്യതികളില്‍ 25 കേന്ദ്രങ്ങളില്‍ നടക്കും. വാര്‍ഷിക കൗണ്‍സിലുകള്‍ നിയന്ത്രിക്കുന്നതിനായി ജില്ലകളിലേക്ക് സംസ്ഥാന കമ്മിറ്റി നിയോഗിച്ച സി സിമാര്‍ പരിശീലന പരിപാടികള്‍ക്കും മുഴുവന്‍ ഘടകങ്ങളുടെയും കൗണ്‍സിലുകള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിനും നേതൃത്വം നലകും. ഇവര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. സംസ്ഥാന ഉപാധ്യക്ഷന്‍ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമിയുടെ അധ്യക്ഷതയില്‍ നടന്ന സി സി കോച്ചിംഗ് ക്യാമ്പ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് പറവൂര്‍, മജീദ് കക്കാട് ക്ലാസ്സെടുത്തു. വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സയ്യിദ് ത്വാഹ സഖാഫി, ഡോ. പി എ മുഹമ്മദ് കുഞ്ഞി സഖാഫി സംബന്ധിച്ചു. സി പി സൈതലവി മാസ്റ്റര്‍ സ്വാഗതവും പി എം മുസ്തഫ നന്ദിയും പറഞ്ഞു.
തിരഞ്ഞെടുക്കപ്പെട്ട ജില്ലാ സി സിമാര്‍: വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, പി കെ എം ബഷീര്‍ (കാസര്‍കോട്), കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി(കണ്ണൂര്‍), എന്‍ അലി അബ്ദുല്ല, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്(വയനാട്), സി പി സൈതലവി മാസ്റ്റര്‍, സുലൈമാന്‍ കരിവള്ളൂര്‍ (കോഴിക്കോട്) സയ്യിദ് ത്വാഹ സഖാഫി, പ്രൊഫ. യു സി അബ്ദുല്‍ മജീദ്(മലപ്പുറം), പി എച്ച് അബ്ദുറഹ്മാന്‍ ദാരിമി, പി എം മുസ്തഫ മാസ്റ്റര്‍ (പാലക്കാട്), മജീദ് കക്കാട്, എസ് ശറഫുദ്ദീന്‍ (തൃശൂര്‍) ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി(എറണാകുളം), മുഹമ്മദ് പറവൂര്‍, സിറാജുദ്ദീന്‍ ഫൈസി വല്ലപ്പുഴ (ആലപ്പുഴ)വി ച്ച് അലി ദാരിമി, ജഅ്ഫര്‍ എടക്കഴിയൂര്‍(ഇടുക്കി) അബ്ദുല്‍ ജബ്ബാര്‍ സഖാഫി, പി കെ ബാവ ദാരിമി (കോട്ടയം), ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി, അബ്ദുറഹ്മാന്‍ സഖാഫി ഊരകം (പത്തനംതിട്ട), ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സ്വാദിഖ് വെളിമുക്ക്(കൊല്ലം), ജി അബൂബക്കര്‍, അബ്ദുറഹ്മാന്‍ ബാഖവി മടവൂര്‍ (തിരുവനന്തപുരം), അബ്ദുല്‍ കരീം സഖാഫി ഇടുക്കി, കെ.എസ് മുഹമ്മദ് സഖാഫി (നീലഗിരി)