മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുശാഗ്ര ബുദ്ധിക്കാരനാണെന്ന് പിസി ജോര്‍ജ്

Posted on: March 24, 2015 7:51 pm | Last updated: March 24, 2015 at 11:25 pm
SHARE

pc georgeകോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കുശാഗ്രബുദ്ധിക്കാരനായ നേതാവാണെന്നു സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്. കരുണാകരനെ മര്യാദ പഠിപ്പിച്ച നേതാവാണ് ഉമ്മന്‍ ചാണ്ടി. രാഷ്ട്രീയം താന്‍ ഉദ്ദേശിക്കുന്ന വഴിക്കു കൊണ്ടുവരാന്‍ ഉമ്മന്‍ ചാണ്ടിക്കറിയാമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

ചീഫ് വിപ്പ് സ്ഥാനം ആര്‍ക്കും വേണ്ടാത്തതാണ്. അത് ആര്‍ക്കു വേണമെങ്കിലും ഏറ്റെടുക്കാമെന്നുംജോര്‍ജ് പറഞ്ഞു. ധനമന്ത്രി കെ.എം. മാണിക്കെതിരെ അഴിമതി ആരോപണം ഉണ്ടായപ്പോള്‍ത്തന്നെ താന്‍ മാണിയുമായി ചര്‍ച്ച നടത്തിയിരുന്നു. അന്നു തങ്ങള്‍ തീരുമാനിച്ച കാര്യം നടപ്പാക്കിയിരുന്നെങ്കില്‍ മാണി കേരളത്തിലെ ഏറ്റവും ഉന്നതനായ രാഷ്ട്രീയക്കാരനാകുമായിരുന്നുവെന്നും ജോര്‍ജ് പറഞ്ഞു.
തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ കള്ളന്മാരാണ്. താന്‍ കേരള കോണ്‍ഗ്രസിനെതിരേ സംസാരിച്ചിട്ടില്ല. എതിര്‍പ്പുണ്ടെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു പ്രശ്‌നങ്ങളുണ്ടാക്കില്ലെന്നും പിസി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.