Connect with us

National

അഫ്‌സല്‍ ഗുരുവിന്റെ ഭൗതിക ശരീരം കാശ്മീരില്‍ കൊണ്ടുവരണം: പി ഡി പി

Published

|

Last Updated

ശ്രീനഗര്‍: അഫ്‌സല്‍ ഗുരുവിന്റെ മൃതദേഹം കശ്മീരില്‍ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യവുമായി പി ഡി പി. പാര്‍ലിമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിന്റെ ഭൗതിക ശരീരം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് പി ഡി പി. എം എല്‍ എമാര്‍ രംഗത്തെത്തുകയായിരുന്നു.
കഴിഞ്ഞ നിയമസഭയിലെ സ്വതന്ത്ര എം എല്‍ എ എന്‍ജിനീയര്‍ റാശിദ് പുറത്തിറക്കിയ പ്രമേയത്തെ തങ്ങള്‍ പിന്തുണക്കുന്നു. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് നീതി നിഷേധമാണ്. അതിനാല്‍ ഭൗതിക ശരീരം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്നും പി ഡി പി. എം എല്‍ എമാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്.
അഫ്‌സല്‍ ഗുരുവിന് പരിഹാസ്യമായ നീതിയാണ് ഭരണകൂടങ്ങളില്‍ നിന്ന് ലഭിച്ചിരിക്കുന്നതെന്നും തൂക്കിലേറ്റുമ്പോള്‍ ഭരണഘടനാ ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെന്നും പി ഡി പി നേതാക്കള്‍ കുറ്റപ്പെടുത്തി. പുല്‍വാമയില്‍ നിന്നുള്ള പി ഡി പി. എം എല്‍ എ മുഹമ്മദ് ഖലീല്‍ ബാന്ദ് നിയമസഭക്ക് പുറത്ത് ഇക്കാര്യം സ്ഥീകരിക്കുകയും അഫ്‌സല്‍ ഗുരുവിന്റെ ഭൗതികശരീരം കശ്മീരില്‍ സംസ്‌കരിക്കണമെന്നത് പാര്‍ട്ടിയുടെ ആവശ്യമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.
അതേസമയം പി ഡി പിയുടെ സഖ്യകക്ഷിയായ ബി ജെ പി ഇക്കാര്യത്തില്‍ വിരുദ്ധമായ സമീപനമാണ് സ്വീകരിക്കുന്നത്. ഇത്തരം പ്രഖ്യാപനങ്ങളും ആവശ്യങ്ങളും തള്ളികളയണമെന്നാണ് നൗഷേരയില്‍ നിന്നുള്ള ബി ജെ പി. എം എല്‍ എ രവീന്ദ്ര റാണ പ്രതികരിച്ചത്. വിഷയത്തില്‍ കോണ്‍ഗ്ര,ും പി ഡി പിയുടെ നിലപാടിനെ വിമര്‍ശിച്ചു. ഇങ്ങനെയൊരു പ്രതികരണം നടത്തിയ എം എല്‍ എമാര്‍ ശരിയാണോ തെറ്റാണോയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. പി ഡി പിയുടെ പ്രഖ്യാപനം ആത്മാര്‍ഥയുള്ളതാണെങ്കില്‍ അഫ്‌സല്‍ ഗുരുവിന്റെ മൃതശരീരം കൊണ്ടുവരുന്നതിനുള്ള പരിശ്രമമാണ് നടത്തേണ്ടെത്തെന്നും ഇത് സാധ്യമാകില്ലെന്നും മുന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍ സ് നേതാവുമായിരുന്ന ഉമര്‍ അബ്ദുല്ല ട്വിറ്ററില്‍ കുറിച്ചു. അഫ്‌സല്‍ ഗുരുവിന് നീതി ലഭിച്ചിട്ടില്ലെന്ന് മുമ്പ് തന്നെ പി ഡി പി വ്യക്തമാക്കിയിരുന്നു. കാശ്മീരില്‍ തിരഞ്ഞെടുപ്പ് വിജയകരമായി നടന്നതിന് കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദ് പ്രസ്താവിച്ചതിലുള്ള വിവാദം കത്തിപ്പടരുന്നതിനിടെയാണ് അഫ്‌സല്‍ വിഷയം പി ഡി പി എടുത്തിടുന്നത്.
2011ല്‍ പാര്‍ലിമെന്റ് ആക്രമണ കേസില്‍ അഫ്‌സല്‍ ഗരുവിനെ അറസ്റ്റ് ചെയ്യുകയും 2013 ഫ്രെബുവരി മൂന്നിന് ദയാഹരജി രാഷ്ട്രപതി തള്ളിയതിനെത്തുടര്‍ന്ന് തൂക്കിലേറ്റുകയുമായിരുന്നു.

---- facebook comment plugin here -----

Latest