Connect with us

Gulf

റോബോട്ടുകളും മറ്റും നിര്‍മിക്കാന്‍ സജ്ജമാക്കുന്ന പാഠ്യപദ്ധതിക്ക് തുടക്കം

Published

|

Last Updated

ദുബൈ: റോബോട്ട്, ഡ്രോണ്‍ തുടങ്ങിയ ആധുനിക സാമഗ്രികളുടെ നിര്‍മാണത്തിന് വിദ്യാര്‍ഥികളെ സജ്ജമാക്കുന്ന സയന്‍സ് ടെക്‌നോളജി എഞ്ചിനീയറിംഗ് മാത്തമാറ്റിക്‌സ് പദ്ധതി യു എ ഇയില്‍ ആരംഭിച്ചതായി അറ്റ്‌ലാബ് സ്റ്റെം അക്കാദമി ജനറല്‍ മാനേജര്‍ എസ് സെന്തില്‍ കുഗന്‍ അറിയിച്ചു.
ശാസ്ത്രം, കണക്ക് തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ പിന്നാക്കം പോകാതിരിക്കാന്‍ ദുബൈ വിദ്യാഭ്യാസാധികൃതര്‍ അറ്റ്‌ലാബ് സ്റ്റെമ്മിന്റെ സഹായം തേടിയിട്ടുണ്ട്. അല്‍ ഇബ്ദ മോഡല്‍ സ്‌കൂള്‍, ഉമര്‍ ബിന്‍ അല്‍ ഖത്താബ് എന്നിവടങ്ങളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കും. ഇന്ത്യന്‍ സ്‌കൂളുകളില്‍ ഡല്‍ഹി പ്രൈവറ്റ് സ്‌കൂളില്‍ പരിശീലനം നടത്തിയിട്ടുണ്ട്. മൂന്നാം തരം മുതല്‍ പത്താം തരം വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് പരിശീലനം നല്‍കുക. കുട്ടികളുടെ മനംകവരുന്ന നിലയില്‍ കരങ്ങള്‍ കൊണ്ട് വ്യത്യസ്ത രൂപങ്ങള്‍ സൃഷ്ടിക്കുകയും പിന്നീട് പുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് പാഠ്യപദ്ധതിയെന്ന് സെന്തില്‍ കുഗന്‍ അറിയിച്ചു.

---- facebook comment plugin here -----

Latest