Connect with us

National

അപായ ബട്ടണുമായി യുബര്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഉപയോക്താക്കളുടെ സുരക്ഷ ലക്ഷ്യമിട്ട് യുബര്‍ “അപായ ബട്ടണ്‍” അവതരിപ്പിക്കുന്നു. യുബര്‍ ടാക്‌സി സംവിധാനം മുംബൈയില്‍ നിരോധിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണിത്. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ യുബര്‍ ടാക്‌സി ഡ്രൈവര്‍ യാത്രക്കാരിയെ പീഡിപ്പിച്ചതോടെയാണ് കമ്പനി ഇക്കാര്യത്തില്‍ ജാഗ്രത്തായത്.
അപയാ ബട്ടണ്‍ ഉള്‍പ്പെടുത്തി ഒരു ആപ് വികസിപ്പിച്ചിട്ടുണ്ടെന്നും അടിയന്തര ഘട്ടങ്ങളില്‍ ബട്ടണ്‍ അമര്‍ത്തി പോലീസിനെ അറിയിക്കാമെന്നും ബ്ലോഗ് പോസ്റ്റില്‍ യുബര്‍ അറിയിച്ചു. അടുത്ത 11 ാം തീയതി മുതലാണ് ഇത് നിലവില്‍ വരിക. യാത്രാ വിവരങ്ങളും എത്തിച്ചേര്‍ന്ന സ്ഥലങ്ങളും അഞ്ച് സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും അറിയിക്കാനുള്ള “സേഫ്റ്റി നെറ്റ്” സംവിധാനവും യുബര്‍ ഏര്‍പ്പെടുത്തും. ഇന്ത്യക്ക് പ്രത്യേകമായാണ് ഈ സംവിധാനങ്ങളെന്ന് യുബര്‍ വക്താവ് അറിയിച്ചു. ഇന്ത്യയില്‍ തങ്ങളുടെ സുരക്ഷാ സംവിധാനങ്ങളെ സംബന്ധിച്ച് ചില തെറ്റുദ്ധാരണകളുണ്ട്. ഡ്രൈവര്‍മാരുടെ പശ്ചാത്തലം അന്വേഷിക്കാനുള്ള സംവിധാനം നേരത്തെയുണ്ട്. മൂന്നാം കക്ഷി മുഖേന ഡ്രൈവറെ നിരീക്ഷിക്കാനുള്ള സംവിധാനം ഈയാഴ്ച നിലവില്‍ വരും. വക്താവ് അറിയിച്ചു.
അടിയന്തര ഘട്ടങ്ങളില്‍ അപായ ബട്ടണ്‍ അമര്‍ത്തിയാല്‍ വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ ഒരു സംഘത്തെ നിയമിച്ചിട്ടുണ്ടെന്ന് കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുബര്‍ അറിയിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംഘമാണിത്. 50 രാജ്യങ്ങളിലും ഇന്ത്യയില്‍ 200 നഗരങ്ങളിലും യുബര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

---- facebook comment plugin here -----

Latest