Connect with us

Malappuram

നെടിയിരുപ്പ് പഞ്ചായത്ത് കൊണ്ടോട്ടി മുനിസിപ്പാലിറ്റിയില്‍ ലയിക്കുന്നു

Published

|

Last Updated

കൊണ്ടോട്ടി: മുനിസിപ്പാലിറ്റിയായി ഉയര്‍ത്തുന്ന കൊണ്ടോട്ടിയിലേക്ക് നെടിയിരുപ്പ് പഞ്ചായത്ത് ലയിക്കുന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണ സമിതി യോഗമാണ് നിര്‍ദ്ദിഷ്ട കൊണ്ടോട്ടി മുനിസിപ്പാലിറ്റിയില്‍ ചേരാന്‍ തീരുമാനമെടുത്തത്. എന്നാല്‍ പഞ്ചായത്തിനെ ഭാഗികമായി മുനിസിപ്പാലിറ്റിയില്‍ ചേര്‍ക്കാന്‍ അനുവദിക്കുന്നില്ലെന്നും ഭരണ സമിതി തീരുമാനമെടുത്തിരുന്നു. പഞ്ചായത്തിന്റെ തീരുമാനപ്രകാരം നെടിയിരുപ്പിനെ പൂര്‍ണമായും കൊണ്ടോട്ടി മുനിസിപ്പാലിറ്റിയില്‍ ചേര്‍ക്കാന്‍ തീരുമാനമായി. രണ്ട് പഞ്ചായത്തുകളിലുമായി 34 വാര്‍ഡുകളാണുള്ളത്.
60,000ല്‍ അധികമായിരിക്കും ജനസംഖ്യ. വികസനം രംഗത്ത് ഏറെ പിന്നിലായ കോട്ടാശ്ശേരി കോളനി, എന്‍ എച്ച് കോളനി എന്നീ പ്രദേശങ്ങളിലെക്ക് വികസനം എത്താന്‍ പുതിയ മുനിസിപ്പാലിറ്റിക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കാം. അതെ സമയം കരിപ്പൂര്‍ വിമാനത്താവളം കൊണ്ടോട്ടി മുനിസിപ്പാലിറ്റിയില്‍ ഉള്‍പെടുത്തണമെന്ന പഞ്ചായത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.
പള്ളിക്കല്‍ പഞ്ചായത്ത് വിഭജിച്ച് പുതുതായി രൂപവത്കൃതമാകുന്ന കരിപ്പൂര്‍ പഞ്ചായത്തില്‍ ഉള്‍പെടുത്താനാണ് തീരുമാനം. കരിപ്പൂര്‍ പഞ്ചായത്തിനുള്ള പ്രധാന വരുമാന സ്രോതസായിരിക്കും കരിപ്പൂര്‍ വിമാനത്താവളം.

Latest