Connect with us

International

സിംഗപ്പൂരില്‍ മദ്യം കാരണം കഴിഞ്ഞ വര്‍ഷം ഉണ്ടായത് 47 കലാപങ്ങള്‍

Published

|

Last Updated

സിംഗപ്പൂര്‍: മദ്യമുണ്ടാക്കിയ ദുരിതങ്ങളുടെ കണക്കുമായി സിംഗപ്പൂര്‍ സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം മാത്രം രാജ്യത്ത് 47 കലാപങ്ങളാണ് മദ്യവുമായി ബന്ധപ്പെട്ട് ഉണ്ടായതെന്ന് അഭ്യന്തര മന്ത്രി എസ് ഈശ്വരന്‍ പാര്‍ലിമെന്റിനെ അറിയിച്ചു. 115 സംഘര്‍ഷങ്ങളും മദ്യവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്.
ഓരോ ആഴ്ചയിലും മദ്യം കാരണം ഒരു കലാപവും രണ്ട് അനുബന്ധ പ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട് എന്നതാണ് ശരാശരി കണക്ക്. രാത്രി 10.30 ന് ശേഷമാണ് 90 ശതമാനം അക്രമങ്ങളും അരങ്ങേറുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് അദ്ദേഹം വ്യക്തമാക്കി. മദ്യ നിയന്ത്രണ (വിതരണവും ഉപയോഗവും) ബില്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെയാണ് മന്ത്രി ഈ കണക്കുകള്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചത്.
ഈ ബില്‍ പ്രാബല്യത്തില്‍ വരികയാണെങ്കില്‍ സിംഗപ്പൂരില്‍ മദ്യം വാങ്ങി കൊണ്ടുപോകുന്നതിനോ രാത്രി 10.30 നും രാവിലെ ഏഴിനും ഇടയില്‍ പൊതുസ്ഥലങ്ങളില്‍ വെച്ച് മദ്യപിക്കാനോ കഴിയില്ല.
2013 ഡിസംബറില്‍ മദ്യവുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായ കലാപത്തെ തുടര്‍ന്നാണ് സിംഗപ്പൂരില്‍ മദ്യത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ ആരാഞ്ഞുതുടങ്ങിയത്.

---- facebook comment plugin here -----

Latest