Connect with us

National

കിരണ്‍ ബേദിക്ക് രണ്ട് തിരിച്ചറിയല്‍ കാര്‍ഡ്; തിര. കമ്മീഷന്റെ ക്ലീന്‍ ചിറ്റ്‌

Published

|

Last Updated

ന്യൂഡല്‍ഹി: വ്യത്യസ്ത മേല്‍വിലാസങ്ങളില്‍ രണ്ട് വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വെച്ച സംഭവത്തില്‍ ഡല്‍ഹിയിലെ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. വോട്ട് ട്രാന്‍സ്ഫറിന് ബേദി അപേക്ഷിച്ചിരുന്നതായും കമ്മീഷന്റെ ക്ലറിക്കല്‍ വീഴ്ച കാരണമാണ് വ്യത്യസ്ത വിലാസങ്ങളില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഈ വിവരം വെബ്‌സൈറ്റില്‍ ചേര്‍ത്തിട്ടില്ലെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.
ബേദിക്ക് രണ്ട് കാര്‍ഡുകള്‍ ലഭിച്ചത് പരിശോധിക്കുകയാണെന്ന് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. ഉദയ് പാര്‍ക്, തല്‍കതോര ലേന്‍ എന്നീ വിലാസങ്ങളിലാണ് കാര്‍ഡുകള്‍ നല്‍കിയത്. ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നാണ് ബേദി അറിയിച്ചത്. ഉദയ് പാര്‍കിലെ കാര്‍ഡിന്റെ നമ്പര്‍ ടി ഇസഡ് ഡി 1656909 എന്നും 2കോതി, തല്‍കാതോറ ലേനിന്റെ നമ്പര്‍ എസ് ജെ ഇ 0047969 എന്നുമാണ്. നാമനിര്‍ദേശ പത്രികയില്‍ ഉദയ് പാര്‍കിലെ മേല്‍വിലാസമാണ് ബേദി നല്‍കിയത്.

---- facebook comment plugin here -----

Latest