Connect with us

Palakkad

അമ്പതോളം വിഭവങ്ങളുമായി ചക്ക മഹോത്സവം

Published

|

Last Updated

പാലക്കാട്: ചക്കക്കുരുകൊണ്ടുള്ള കേക്കും ചക്കബിരിയാണിയും തുടങ്ങി അമ്പതോളം ചക്കവി”വങ്ങള്‍ നിരത്തിയ പൊലിമ കാര്‍ഷികചക്ക മഹോത്സവം ശ്രദ്ധേയം.
പാലക്കാട് ടൗണ്‍ഹാള്‍ അനക്‌സിലാണ് ചക്ക വിഭവ സമൃദ്ധമായ പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. ലഡു, മിഠായി, നൂഡില്‍സ്, മിക്‌സ്ചര്‍, അട, സുഖിയന്‍, വട, കട്‌ലറ്റ്, ബേബിഫുഡ് തുടങ്ങിയവയെല്ലാം ചക്കയില്‍ നിന്നും നിരത്തിയപ്പോള്‍ കാണാനെത്തിയവര്‍ക്ക് കൊതിയും കൗതുകവും. ചക്കപായസവും ഇവിടെ റെഡിയായുണ്ട്. ചക്കപുഴുക്കും ചിക്കന്‍കറിയുമാണ് മറ്റൊരു കൊതിയൂറും വിഭവം.——
തേനിലിട്ട ചക്കപ്പഴവും ചക്ക വരട്ടിയതും ചക്ക വറുത്തതും തുടങ്ങി എല്ലാം ചക്ക മയം. ഇത്തവണ പ്രധാനവിഭവം ചക്കകേക്കാണ്. അരക്കിലോ കേക്കിന് 150രൂപയാണ് വില. മേളയില്‍ സൗജന്യമായി രുചിച്ചുനോക്കാന്‍ കിട്ടും. സംസ്‌ക്കരിച്ച ചക്കച്ചുള മേളയിലെ പ്രധാന വിഭവമാണ്. രണ്ടുമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തുവച്ചാല്‍ ഇത് പച്ചച്ചക്കപോലെയാകും. പച്ചച്ചക്കകൊണ്ടുള്ള എല്ലാവിഭവങ്ങളും ഉണ്ടാക്കുകയും ചെയ്യാം. ഉണക്കിപ്പൊടിച്ച ചക്ക ഉപയോഗിച്ചാണ് ബിരിയാണി മിക്‌സ് ഉണ്ടാക്കുന്നത്. സാധാരണ ഉപയോഗിക്കുന്ന അരിക്കുപകരം ഈ മിക്‌സ് ഉപയോഗിച്ചാല്‍ രുചിയൂറും ചക്കബിരിയാണിയായി.—
മുണ്ടൂര്‍ വേലിക്കാടുള്ള സ്ത്രീകളുടെ കൂട്ടായ്മയായ ഗോ ഗ്രീന്‍ ആണ് ഈ ഉല്‍പ്പന്നങ്ങളെല്ലാം ഉണ്ടാക്കുന്നത്. ഇരുപതുപേരടങ്ങുന്ന ഗ്രൂപ്പിന് നല്ല വരുമാന മാര്‍ഗംകൂടിയാണിത്. വേലിക്കാട് കൂടാതെ ഇളവമ്പാടം, അട്ടപ്പാടി, ധോണി എന്നിവിടങ്ങളിലും യൂണിറ്റുണ്ട്. ഇതിനകം അമേരിക്ക, കാനഡ ഉള്‍പ്പടെയുള്ള വിദേശരാജ്യങ്ങളിലേക്കും ബംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളിലേക്കും ചക്ക ഉല്‍പ്പന്നങ്ങള്‍ എത്തിച്ചു കഴിഞ്ഞു. നാട്ടില്‍ ആവശ്യത്തിനനുസരിച്ച് സാധനങ്ങള്‍ ഉണ്ടാക്കി നല്‍കുന്നുമുണ്ട്. കച്ചവടക്കാരില്‍ നിന്നും കര്‍ഷകരില്‍നിന്നുമാണ് ചക്ക വാങ്ങുന്നത്.—— ചെമ്പരത്തിപ്ലാവ് ഉള്‍പ്പെടെയുള്ള പ്ലാവുകളും പ്രദര്‍ശനത്തിനുണ്ട്. ഇത് കൂടാതെ കാര്‍ഷികോപകരണങ്ങളുടെ പ്രദര്‍ശനവും ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും മത്സരവും ഉണ്ട്. നബാര്‍ഡിന്റെ സഹായത്തോടെ പാലക്കാട് പീപ്പിള്‍സ് സര്‍വീസ് സൊസൈറ്റിയാണ് പൊലിമ സംഘടിപ്പിരിക്കുന്നത്. മേളയുടെ “ാഗമായി വിവിധ കാര്‍ഷിക മത്സരങ്ങളും സെമിനാറുകളും നടക്കുന്നുണ്ട്.——ചക്കമഹോത്സവം ഇന്ന് സമാപിക്കും.

---- facebook comment plugin here -----

Latest