Connect with us

Malappuram

എസ് എസ് എഫ് ജില്ലാ പ്രതിനിധി സമ്മേളനം സമാപിച്ചു

Published

|

Last Updated

നിലമ്പൂര്‍: എസ് എസ് എഫ് മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനത്തിന് വിദ്യാര്‍ഥി സംഘ കരുത്ത് തെളിയിച്ച റാലിയോടെ നിലമ്പൂരില്‍ സമാപനമായി. സുന്നി വിദ്യാര്‍ഥി സംഘടനയായ എസ് എസ് എഫ് അതിന്റെ നാല്‍പത്തി രണ്ടാമത് സംഘടനാ വര്‍ഷത്തേക്കുള്ള പുതിയ ചുവട് വെപ്പിനാണ് വന്യതയുടെ ചരിത്രമുറങ്ങുന്ന നിലമ്പൂരിന്റെ മണ്ണ് സാക്ഷിയായത്.
ജില്ലയിലെ 1400 യൂനിറ്റ്, 135 സെക്ടര്‍, 14 ഡിവിഷന്‍ നേതൃ നിര ഇതിനകം നിലവില്‍ വന്നു കഴിഞ്ഞു. സുന്നി വിദ്യാര്‍ഥി സംഘടനയുടെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ജില്ലാ നേതൃത്വത്തെ കൗണ്‍സില്‍ തിരഞ്ഞെടുത്തു. നിലമ്പൂര്‍ മജ്മഇല്‍ നടന്ന കൗണ്‍സില്‍ നടപടികള്‍ക്ക് സംസ്ഥാന സെക്രട്ടറി അബ്ദുര്‍റഷീദ് നരിക്കോട് നേതൃത്വം നല്‍കി. 36 അംഗ പ്രവര്‍ത്തക സമിതി ഉള്‍ക്കൊള്ളുന്ന ജില്ലാ നേതൃത്വത്തെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ അബ്ദുല്‍ കലാം പ്രഖ്യാപിച്ചു. പീവീസ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിനിധി സമ്മേളനം എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. എന്‍ എം സ്വാദിഖ് സഖാഫി, അബ്ദുര്‍റഷീദ് നരിക്കോട്, എ ശിഹാബുദ്ധീന്‍ സഖാഫി, പി കെ മുഹമ്മദ് ശാഫി എന്നിവര്‍ പ്രസംഗിച്ചു. വൈകുന്നേരം നാലു മണിക്ക് നിലമ്പൂര്‍ ടൗണില്‍ നടന്ന വിദ്യാര്‍ഥി റാലിക്ക് പുതിയ ജില്ലാ ഭാരവാഹികള്‍ നേതൃത്വം നല്‍കി. സമാപന സമ്മേളനത്തില്‍ സി കെ ശക്കീര്‍, എം ദുല്‍ഫുഖാറലി സഖാഫി, എം അബ്ദുര്‍റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന കൗണ്‍സില്‍ നടപടി ക്രമങ്ങള്‍ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. എം അബ്ദുല്‍ മജീദ്, കെ പി ജമാല്‍, കെ സൈനുദ്ദീന്‍ സഖാഫി, എ പി ബശീര്‍ സംബന്ധിച്ചു.

---- facebook comment plugin here -----

Latest