Connect with us

Gulf

അബുദാബി പോലീസും അഡ്‌നോക്കും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു

Published

|

Last Updated

അബുദാബി: അബുദാബി പോലീസ് സ്‌പോര്‍ട്‌സ് അസോസിയേഷനും അബുദാബി നാഷന ഓയില്‍ കമ്പനിയും (അഡ്‌നോക്ക്) സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ധാരണാപത്രത്തില്‍ ഒപ്പ് വെച്ചു.
അബുദാബി പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പോലീസ് സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ചെയര്‍മാനും ഡെപ്യൂട്ടി കമാന്‍ഡര്‍ ചീഫുമായ മേജര്‍ ജനറല്‍ മുഹമ്മദ് ഖല്‍ഫാന്‍ അല്‍ റുമൈത്തിയും പങ്കെടുത്തു. സ്‌പോര്‍ട്‌സ് മേഖലയില്‍ പരസ്പരം സഹകരിച്ചുള്ള പ്രവര്‍ത്തനം കായിക മേഖലയില്‍ ലക്ഷ്യം നേടാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ കായിക-ജൈവ വ്യവസ്ഥകള്‍ വികസിപ്പിക്കുവാന്‍ പ്രസക്തമായ സ്ഥാപനങ്ങളാണ് അഡ്‌നോക്കും പോലീസ് വകുപ്പും. പരസ്പരം സഹകരണത്തിലൂടെ മത്സരക്ഷമത സൃഷ്ടിക്കുന്നതിന് സഹകരണം ഏറെ ഉപകരിക്കുമെന്നും കായിക മേഖലയിലെ വളര്‍ച്ചക്കും സഹായകമാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
അബുദാബി പോലീസ് സ്‌പോര്‍ട്‌സ് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ മുഹമ്മദ് ഹമീദ് ദല്‍ മൗജ് അല്‍ ദഹ്‌രിയും അഡ്‌നോക്ക് അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ സഈദ് ബിന്‍ സൈഫ് ബിന്‍ ബൂത്തി അല്‍ ഖംസിയുമാണ് ധാരണാ പത്രത്തില്‍ ഒപ്പുവെച്ചത്. ചടങ്ങില്‍ അഡ്‌നോക്ക് ഹ്യൂമണ്‍ റിസോ ഴ്‌സ് ഡയറക്ടര്‍ മുഹമ്മദ് ഷെലൈവല്‍ അല്‍ ഖുബൈസി, അഡ്‌നോക്ക് പബ്ലിക്ക് റിലേഷന്‍ ഡയറക്ടര്‍ റാഷിദ് അലി ഹമദ് അല്‍ സഅബി, പോലീസ് സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ബോര്‍ഡ് അംഗങ്ങള്‍ പങ്കെടുത്തു.
ധാരണാ പ്രകാരം ഇരുവിഭാഗവും വിവിധ കായിക മത്സരങ്ങളില്‍ പങ്കാളിത്തവും, ഏകോപനവുമുണ്ടാകും. ടീമുകള്‍ ക്രമീകരിക്കുന്നതിനായി രണ്ട് സ്ഥാപനങ്ങളിലേയും പ്രതിനിധികളെ ഉള്‍പ്പെടുത്തി സംയുക്ത കമ്മിറ്റി രൂപീകരിക്കും. സമ്മേളനങ്ങള്‍, സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, ശില്‍പശാലകള്‍, പരിശീലന കോഴ്‌സുകള്‍, മറ്റ് പ്രവര്‍ത്തികള്‍ സംഘടിപ്പിക്കുകയും പരസ്പരം സഹകരിക്കുകയും ചെയ്യും. കായിക ഉപകരണങ്ങളും വേദികളും പര്‌സപരം ഉപയോഗിക്കും.
കായിക മേഖലയില്‍ രാജ്യത്തിന്റെ വളര്‍ച്ചക്ക് എന്നും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച സ്ഥാപനമാണ് അഡ്‌നോക്ക്. കായിക വികസനത്തിന് അ ഡ്‌നോക്ക് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കായിക മേഖലയില്‍ സമഗ്രമായ വികസനം നേടാന്‍ ധാരണാപത്രം ഏറെ ഉപകരിക്കും. അഡ്‌നോക്ക് ഹ്യൂമണ്‍ റിസോഴ്‌സ് ഡയറക്ടര്‍ മുഹമ്മദ് ഷെലൈവല്‍ അല്‍ ഖുബൈസി വ്യക്തമാക്കി.

Latest